Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാഴ്സലോണ വിട്ടതിന് ശേഷമുള്ള മെസിയുടെ വാർത്തസമ്മേളനം ഇന്ന്
text_fieldsbookmark_border
ബാഴ്സലോണ: ബാഴ്സലോണ വിട്ടതിന് ശേഷമുള്ള ലയണൽ മെസിയുടെ ആദ്യ വാർത്തസമ്മേളനം ഇന്ന് നടക്കും. നൗകാമ്പിൽ ഞായറാഴ്ച വൈകീട്ടാവും വാർത്തസമ്മേളനം നടക്കുക. ബാഴ്സലോണയിൽ നിന്നുള്ള വിട വാങ്ങലിനെ കുറിച്ച് മെസി സംസാരിക്കുമെന്നാണ് സൂചന. ബാഴ്സലോണയുടെ സാമ്പത്തിക സ്ഥിതിയും യുവേഫയുടെ നിയമങ്ങളുമാണ് സൂപ്പർ താരം ക്ലബ് വിടുന്നതിലേക്ക് നയിച്ചത്.
ബാഴ്സയിൽ കളിച്ചു വളർന്ന മെസിയെ സംബന്ധിച്ചടുത്തോളം വൈകാരികമാണ് ക്ലബിൽ നിന്നുള്ള വിടവാങ്ങൽ. ലാ മാസിയ അക്കാദമിയിലൂടെയാണ് മെസി ഫുട്ബാളിലേക്ക് ചുവടുവെക്കുന്നത്. ബാഴ്സലോണക്കായി നിരവധി നേട്ടങ്ങളും താരം സ്വന്തമാക്കിയിരുന്നു.
അതേസമയം, മെസി പി.എസ്.ജിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് പി.എസ്.ജിയിൽ നിന്നോ മെസിയിൽ നിന്നോ ഔദ്യോഗികമായ സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.
Next Story

