പാരീസ്: ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ സൂപ്പർ താരം ലയണൽ മെസ്സിക്ക് കോവിഡ് സ്ഥിരീകരിച്ചു. മെസ്സിയടക്കം നാലു താരങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചതായി ക്ലബ് അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച നടക്കുന്ന ഫ്രഞ്ച് കപ്പ് മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്റ്റാഫ് അംഗങ്ങളിൽ ഒരാൾക്കും കോവിഡ് ബാധിച്ചതായി ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ ക്ലബ് വ്യക്തമാക്കി.
മെസ്സിയെ കൂടാതെ ലെഫ്റ്റ് ബാക്ക് യുവാൻ ബെർനാഡ്, ബാക്കപ്പ് ഗോൾകീപ്പർ സെർജിയോ റികോ, യുവതാരം നഥാൻ ബിറ്റുമസാല എന്നിവർക്കാണ് കോവിഡ് ബാധിച്ചത്.