Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'എംബാപ്പെ പ്രതിഭാധനൻ, മികച്ച താരമായി അവൻ മാറുമെന്നുറപ്പ്'...സഹതാരത്തെ പ്രകീർത്തിച്ച് മെസ്സി

text_fields
bookmark_border
Lionel Messi, Kylian Mbappe
cancel

പാരിസ്: പി.എസ്.ജിയിലെ സഹതാരം കിലിയൻ എംബാപ്പെയെ പ്രശംസാവചനങ്ങൾ കൊണ്ട് മൂടി സൂപ്പർ താരം ലയണൽ മെസ്സി. ക്ലബിന്റെ ആക്രമണ നിരയിൽ തനിക്കൊപ്പം ഫലപ്രദമായി തേരുതെളിക്കുന്ന ഫ്രഞ്ച് താരത്തിന്റെ സ്കോറിങ് പാടവത്തെയും കേളീശൈലിയെയും അർജന്റീനയുടെ വിഖ്യാതതാരം പ്രകീർത്തിച്ചു.

'കിലിയൻ വേറിട്ട താരമാണ്. ഏറെ പ്രതിഭാധനൻ. വൺ-ഓൺ-വൺ നീക്കങ്ങളിൽ വളരെ കരുത്തനാണവൻ. സ്‍പേസ് കണ്ടെത്താൻ അവന് പ്രത്യേക മിടുക്കുണ്ട്. വളരെ വേഗമേറിയ കളിക്കാരനുമാണ്'-ടി.യു.ഡി.എന്നിന് നൽകിയ അഭിമുഖത്തിൽ മെസ്സി പറഞ്ഞു.


ഒരുപാട് ഗോളുകൾ സ്കോർ ചെയ്യാൻ അവന് കഴിയും. കംപ്ലീറ്റ് കളിക്കാരനാണ് കിലിയൻ. വർഷങ്ങളായി അതവൻ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത കുറച്ചു വർഷങ്ങൾക്കുള്ളിൽ വളരെ മികച്ച താരങ്ങളിൽ അവൻ ഇടംപിടിക്കും. അതിൽ സംശയമൊന്നുമില്ല'- സഹതാരത്തെക്കുറിച്ച് മെസ്സി പറഞ്ഞു.

സമീപകാലത്ത് പി.എസ്.ജിയിൽ ബ്രസീലിയൻ സഹതാരം നെയ്മറുമായി എംബാപ്പെ അഭിപ്രായ ഭിന്നതയിലാണെന്നും മറ്റുമുള്ള വാർത്തകളു​ണ്ടായിരുന്നു. നെയ്മറുമായി ഏറെ അടുത്ത ബന്ധം പുലർത്തുന്ന മെസ്സി, എംബാപ്പെയുടെ താൻപോരിമയാർന്ന സമീപനങ്ങളിൽ സംതൃപ്തന​​ല്ലെന്ന അഭ്യൂഹവും മുമ്പ് പ്രചരിച്ചിരുന്നു. ഇതിന്റെ മുനയൊടിക്കുന്നതാണ് ഫ്രഞ്ച് സ്ട്രൈക്കറെക്കുറിച്ചുള്ള മെസ്സിയുടെ നിരീക്ഷണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lionel Messi speaks out about Mbappe
Next Story