'ബാഴ്സക്കായി 644 ഗോളുകൾ'; പെലെയുടെ റെക്കോർഡ് തകർത്ത് മെസ്സി
text_fieldsഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് ഇനിയുടെ മെസ്സിയുടെ പേരിൽ. ഫുട്ബാൾ ഇതിഹാസം പെലെയുടെ റെക്കോർഡാണ് മെസ്സി പഴങ്കഥയാക്കിയത്.
വല്ലാഡോലിഡിനെതിരായ മത്സരത്തിൽ ബാഴ്സക്കായി മൂന്നാംഗോൾ നേടിയാണ് മെസ്സി ചരിത്രത്തിലേക്ക് കയറിയത്. പെട്രിയുടെ സുന്ദരമായ അസിസ്റ്റിൽ നിന്നായിരുന്ന മെസ്സിയുടെ ഗോൾ. ബാഴ്സക്കായി 749ാം മത്സരത്തിൽ നിന്നുമുള്ള മെസ്സിയുടെ 644ാം ഗോളായിരുന്നു ഇത്. സാേന്റാസിനായി 665 മത്സരങ്ങളിൽ നിന്നായിരുന്നു പെലെ 643 ഗോൾ കുറിച്ചത്.
''കളിതുടങ്ങുന്ന കാലത്ത് ഒരു റെക്കോർഡും തകർക്കുമെന്ന് താൻ കരുതിയിരുന്നില്ല. പ്രത്യേകിച്ചും പെലെയുടെ പേരിലുള്ള റെക്കോർഡ്. കഴിഞ്ഞ വർഷങ്ങളിൽ തന്നെ സഹായിച്ച സഹതാരങ്ങൾ, സുഹൃത്തുക്കൾ, കുടുംബം എന്നിവർക്ക് നന്ദി'' -റെക്കോർഡിന് പിന്നാലെ മെസ്സി പ്രതികരിച്ചു. തന്റെ റെക്കോർഡിനൊപ്പമെത്തിയ മെസ്സിയെ പെലെ കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു.

