Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇങ്ങനെയായിരുന്നില്ല നീ പടിയിറങ്ങേണ്ടത്​; സുവാരസി​െൻറ കൂടുമാറ്റത്തിൽ രോഷത്തോടെ മെസ്സി
cancel

'ഇങ്ങനെയായിരുന്നില്ല നീ പടിയിറങ്ങേണ്ടത്​'; സുവാരസി​െൻറ കൂടുമാറ്റത്തിൽ രോഷത്തോടെ മെസ്സി

text_fields
bookmark_border

ബാഴ്​സലോണ: ലൂയി​ സുവാരസ്​ ബാഴ്​സലോണ വിട്ടതിലെ രോഷം പരസ്യമായി പ്രകടിപ്പിച്ച്​ ലയണൽ മെസ്സി. ഇൻസ്​റ്റഗ്രാമിൽ സുവാരസിന്​ യാത്രപറഞ്ഞ്​​ പങ്കുവെച്ച പോസ്​റ്റിലാണ്​ മെസ്സി രോഷം പ്രകടിപ്പിച്ചത്​. ''സുവാരസ്​ ബാഴ്​സയുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ്​.

അങ്ങനെ ഒരാളെ ഇൗ രീതിയിൽ പുറത്താക്കിയത്​ ശരിയായില്ല. നല്ല യാത്രയയപ്പ്​ അദ്ദേഹം അർഹിച്ചിരുന്നു. പക്ഷേ, ഇൗ ക്ലബിൽ ഇങ്ങനെയൊക്കെ നടക്കുന്നതിൽ അത്ഭുതമില്ല'' -മെസ്സി പറഞ്ഞു.

''കളത്തിലും പുറത്തുമായി കഴിഞ്ഞ ഒരുപാട്​ ഒാർമകൾ മിസ്​ ചെയ്യും. ഇനി നിങ്ങൾ മറ്റൊരു ജഴ്​സിയണിഞ്ഞ്​, നമ്മൾ പരസ്​പരം മത്സരിക്കുന്നത്​ ചിന്തിക്കാൻ പോലുമാവുന്നില്ല. പുതിയ യാത്രയിൽ എല്ലാ ആശംസകളും'' -മെസ്സി കുറിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story