Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബാഴ്​സക്കായി 650 ഗോൾ തികച്ച്​ മെസ്സി; ജയം, ലാലിഗയിൽ രണ്ടാമത്​
cancel
Homechevron_rightSportschevron_rightFootballchevron_rightബാഴ്​സക്കായി 650 ഗോൾ...

ബാഴ്​സക്കായി 650 ഗോൾ തികച്ച്​ മെസ്സി; ജയം, ലാലിഗയിൽ രണ്ടാമത്​

text_fields
bookmark_border


മഡ്രിഡ്​: ഗംഭീരമായ ഫ്രീകിക്ക്​ ഗോളിലൂടെ കറ്റാലൻ​ കരുത്തരായ ബാഴ്​സ​േലാണക്കായി ഗോൾ നേട്ടം 650 തികച്ച്​ ലയണൽ മെസ്സി. അത്​ലറ്റിക്​ ബിൽ​ബ​ാവോയെ ഒന്നിനെതിരെ രണ്ടു ഗോളിന്​ വീഴ്​ത്തിയ ബാഴ്​സ ഇതോടെ ലാലിഗ പോയിൻറ്​ നിലയിൽ രണ്ടാം സ്​ഥാനത്തേക്കുയർന്നു.

ആദ്യ പകുതിയുടെ 20ാം മിനിറ്റിലായിരുന്നു മൈതാനത്തെ വിറപ്പിച്ച കണ്ണഞ്ചും ഗോൾ. എതിർ പ്രതിരോധത്തിലെ അഞ്ചു പേർ മുന്നിലും കരുത്തനായ ഗോളി പിറകിലും കാവൽ നിന്നിട്ടും മെസ്സിയെടുത്ത കിക്ക്​ വളഞ്ഞുപുളഞ്ഞ്​ വലതുളച്ചപ്പോൾ തുടക്കത്തിലേ തോൽവി സമ്മതിക്കുകയായിരുന്നു ബിൽബാവോ. അതിനിടെ, ബാഴ്​സ താരം ജോർഡി ആൽബ സ്വന്തം നെറ്റിലേക്ക്​ വഴിതിരിച്ചുവിട്ട്​ ബിൽബാവോക്ക്​ അനാവശ്യ സമനില സമ്മാനിച്ചെങ്കിലും ഫ്രഞ്ച്​ താരം ഗ്രീസ്​മാൻ 74ാം മിനിറ്റിൽ ബാഴ്​സ ഗോൾനേട്ടം രണ്ടാക്കി ​ഉയർത്തി ജയമുറപ്പാക്കി.

നിർണായക ജയത്തോടെ പോയിൻറ്​ സമ്പാദ്യം റയലിനൊപ്പമെത്തിച്ച ബാഴ്​സ ഗോൾ ശരാശരിയിൽ രണ്ടാം സ്​ഥാനത്തേക്കുയർന്നു. ഒരു കളി കുറച്ചുകളിച്ചിട്ടും 10 പോയിൻറ്​ ലീഡുമായി അത്​ലറ്റികോ മഡ്രിഡാണ്​ ഒന്നാമത്​. 20 കളികളിൽ റയലിനും ബാഴ്​സക്കും 40 പോയിൻറുണ്ട്​. അത്ര തന്നെ കളികളിൽ 39 പോയിൻറുമായി സെവിയ്യ തൊട്ടുപിറകിലുണ്ട്​.

മറ്റു മത്സരങ്ങളിൽ അത്​ലറ്റികോ മഡ്രിഡ്​ കാഡിസിനെ 4-2ന്​ വീഴ്​ത്തി​യപ്പോൾ അലാവെസ്​- ഗെറ്റാ​ഫെ, ഗ്രനഡ- സെൽറ്റി വിഗോ കളികൾ ഗോൾരഹിത സമനിലയിൽ കുരുങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messi#Barcelona#Athletic Bilbao#650 goal
Next Story