ഇന്നും ടീമിലില്ല; മെസ്സിയുടെ പി.എസ്.ജി അരങ്ങേറ്റം നീളും
text_fieldsപാരീസ്: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലയണൽ മെസ്സിയുടെ പി.എസ്.ജി അരങ്ങേറ്റം വൈകും. സ്റ്റേഡ് ബ്രസ്റ്റോയ്സ് 29നെതിരായ എവേ മത്സരത്തിനുള്ള ടീമിൽ മെസ്സിയില്ല. അർജന്റീന നായകനൊപ്പം റയൽ മഡ്രിഡിൽ നിന്നെത്തിയ സെർജിയോ റാമോസിനെയും കോച്ച് മൗറീസിയോ പൊഷെറ്റീനോ വെള്ളിയാഴ്ച ക്ലബ് ജഴ്സിയിൽ ഇറക്കില്ല.
ആഗസ്റ്റ് 29ന് റീംസുമായി നടക്കുന്ന അങ്കത്തിലാകും പി.എസ്.ജിക്കായി മെസ്സിയുടെ അരങ്ങേറ്റം. സീസണിൽ മെസ്സിക്കൊപ്പം ടീമിലെത്തിയ ഗോൾകീപ്പർ ജിയാൻലിയൂജി ഡോണരുമ്മ, അഷ്റഫ് ഹക്കീമി, ജോർജീന്യോ വിനാൽഡം എന്നിവർ സ്റ്റേഡ് ബ്രസ്റ്റോയ്സ് 29നെതിരായ സ്ക്വാഡിൽ ഇടം പിടിച്ചു.
സൂപ്പർ താരം നെയ്മർ ടീമിലില്ലെങ്കിലും ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കേ കിലിയൻ എംബാപ്പെയെ പൊച്ചട്ടീനോ സ്ക്വാഡിൽ ഉൾപെടുത്തിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

