Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​വീണ്ടും മെസ്സി...

​വീണ്ടും മെസ്സി മാജിക്​; കോപ ഡെൽ റേയിൽ രാജാക്കൻമാരായി ബാഴ്​സ

text_fields
bookmark_border
barcelona Copa Del Rey campions
cancel

​െസവിയ്യ: റൊണാൾഡ്​ കൂമാൻ യുഗത്തിലെ ആദ്യ കിരീട വിജയവുമായി ബാഴ്​സലോണ. കോപ ഡെൽറേ കലാശപ്പോരാട്ടത്തിൽ അത്​ലറ്റിക്​ ബിൽബാവോയെ 4-0ത്തിന്​ തകർത്താണ്​ ലയണൽ മെസ്സിയും സംഘവും ജേതാക്കളായത്​.

ബാഴ്സയുടെ 31ാം കോപ ഡെൽ റേ കിരീടമാണിത്. 2018-19 സീസണിന്​ ശേഷം ആദ്യമായാണ്​ ബാഴ്​സ കിങ്​സ്​ കപ്പിൽ മുത്തമിടുന്നത്​. അവസാന ഏഴു സീസണിനിടെ ബാഴ്​സ്​ നേടുന്ന അഞ്ചാമത്തെ കോപ ഡെൽ റേ കിരീടമാണിത്​.

രണ്ട്​ അത്യുഗ്രൻ ഗോളുകളുമായി മെസ്സിയും (68, 72) ഒരോ തവണ ലക്ഷ്യം കണ്ട അ​േന്‍റായിൻ ഗ്രീസ്​മാനും (60) ഫ്രാങ്കി ഡി ജോങ്ങുമാണ് (63)​ സ്​കോറർമാർ. രണ്ടാഴ്​ചക്കിടെ ഇത്​ രണ്ടാം തവണയാണ്​ കിങ്​സ്​ കപ്പ്​ ഫൈനലിൽ ബിൽബാവോയുടെ കണ്ണീർ വീണത്​.

ആദ്യ പകുതിയിൽ ബാഴ്​സക്ക്​ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലു​ം 0-0 ആയിരുന്നു സ്​കോർ. ആദ്യപകുതിയിൽ ബാഴ്​സയുടെ മികച്ച മുന്നേറ്റങ്ങൾ ചെറുത്ത ബിൽബാവോ പന്ത്​ വലയിലാകാതെ പിടിച്ചുനിന്നു. എന്നാൽ രണ്ടാം പകുതിയിൽ കളിമാറി.

63ാം മിനിറ്റിൽ ഡി ജോങ്ങിന്‍റെ അസിസ്റ്റിലൂടെ അ​േൻറായിൻ ഗ്രീസ്​മാനാണ്​ ബാഴ്​സക്ക്​ ലീഡ്​ നേടിക്കൊടുത്തത്​. മൂന്ന്​ മിനിറ്റിനുള്ളിൽ ഡി ജോങ്ങിലൂടെ രണ്ടാം ഗോളും കാറ്റലൻമാർ എതിർ ടീം പോസ്റ്റിലിട്ടു. ജോർഡി ആൽബയാണ്​ ഗോളിന്​ വഴിയൊരുക്കിയത്​. ശേഷം 68, 72 മിനിറ്റുകളിലായിരുന്നു മെസിയുടെ ഇരട്ട പ്രഹരം. ഡി ജോങ്ങും ആൽബയുമാണ്​ മെസ്സിയുടെ ഗോളുകൾക്ക്​ പാസ്​ നൽകിയത്​. 14 മിനിറ്റിനിടെയാണ്​ ബാഴ്​സ്​ നാല്​ ഗോളുകൾ അടിച്ചത്​.


കോപ ഡെൽ റേ ഫൈനലിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡും മത്സരത്തിലൂടെ മെസ്സി സ്വന്തമാക്കി. 10 കോപ ഡെൽ റേ ഫൈനലുകളിലാണ്​ മെസ്സി വലകുലുക്കിയത്​. സീസണിലെ മെസ്സിയുടെ ഗോൾസമ്പാദ്യം 30 കടന്നു. തുടർച്ചയായി 13 സീസണുകളിൽ 30ലധികം ഗോളുകൾ നേടുന്ന താരമായി മെസ്സി മാറി.

ര​ണ്ടാ​ഴ്​​ച​യു​ടെ ഇ​ട​വേ​ള​യി​ൽ ഒ​രേ കി​രീ​ട​ത്തി​ൽ ര​ണ്ടു​വ​ട്ടം മു​ത്ത​മി​ടാ​നു​ള്ള അ​പൂ​ർ​വ ഭാ​ഗ്യമായിരുന്നു​ അ​ത്​​ല​റ്റി​ക്​ ബി​ൽ​ബാ​വോക്ക്​ കൈവന്നിരുന്നത്​​. കഴിഞ്ഞ ആഴ്ച നടന്ന കഴിഞ്ഞ ഫൈനലിൽ ഏകപക്ഷീയമായ ഒരുഗോളിന്​ റയൽ സൊസീഡാഡാണ്​ ബിൽബാവോയെ തോൽപിച്ചത്​. ​1987ന്​ ശേഷം സൊസീഡാഡ്​ നേടുന്ന ആദ്യ മേജർ ട്രോഫിയായിരുന്നു അത്​.

കോവിഡ്​ കാരണം അടച്ചിട്ട സ്​റ്റേഡിയത്തിൽ മത്സരം നടത്താൻ ഇരുടീമുകളും വിസമ്മതിച്ചതോടെ ക​ഴിഞ്ഞ സീസൺ ഫൈനൽ നീട്ടിവെക്കുകയായിരുന്നു. എന്നാൽ സാഹചര്യം അനുകൂലമാകാതെ വന്നതോടെ ഇക്കുറിയും കാണികളുടെ അഭാവത്തിലാണ്​ ഫൈനൽ അരങ്ങേറിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:copa del reyLionel MessiBarcelonaathletic bilbao
News Summary - Lionel Messi magic guides Barcelona to Copa Del Rey final triumph
Next Story