Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയില്ലാതെ ഇറങ്ങിയ...

മെസ്സിയില്ലാതെ ഇറങ്ങിയ ഇന്‍റർ മയാമിക്ക് കനത്ത തോൽവി

text_fields
bookmark_border
red bulls
cancel

ന്യൂയോർക്ക്: മേജർ ലീഗ് സോക്കറിൽ ന്യൂയോർക്ക് റെഡ് ബുൾസിനെതിരായ മത്സരത്തിൽ ഇന്‍റർമയാമിക്ക് കനത്ത തോൽവി. സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ഇന്‍റർ മയാമിയെ 4-0നാണ് റെഡ് ബുൾസ് തുരത്തിയത്. ലൂയിസ് മോർഗാൻ ഹാട്രിക് നേടി.

മെസ്സിയില്ലാത്ത മത്സരത്തിൽ ലൂയിസ് സുവാരസിലായിരുന്നു ഇന്‍റർ മയാമിയുടെ പ്രതീക്ഷകൾ. എന്നാൽ, മത്സരത്തിന്‍റെ മൂന്നാം മിനിറ്റിൽ തന്നെ റെഡ് ബുൾസ് ലക്ഷ്യം കണ്ടു. ലൂയിസ് മോർഗാന്‍റെ ആദ്യ ഗോൾ. ഗോൾ വീണതിന്‍റെ ഞെട്ടലിൽ നിന്നുണർന്ന മയാമി ടീമിന് ആദ്യ പകുതിയിൽ പ്രതിരോധം തീർക്കാനായി.

എന്നാൽ രണ്ടാംപകുതിയിൽ റെഡ് ബുൾസിന്‍റെ സമ്പൂർണ ആധിപത്യമാണ് കണ്ടത്. 51-ാം മിനിറ്റിൽ മോർ​ഗൻ രണ്ടാം ​ഗോൾ നേടി. 66-ാം മിനിറ്റിൽ വിക്കൽമാൻ കർമോണയുടെ സംഭാവനയായിരുന്നു ​ഗോൾ. 70 മിനിറ്റിൽ ലൂയിസ് മോർഗൻ ഹാട്രിക് ഗോൾ നേടി വിജയം പൂർത്തിയാക്കി.

തോൽവിയോടെ മേജർ ലീഗ് സോക്കർ പോയിന്‍റ് പട്ടികയിൽ ഇന്‍റർമയാമി രണ്ടാം സ്ഥാനത്താണ്. മാർച്ച് 31ന് ന്യൂയോർക്ക് സിറ്റിയുമായാണ് മയാമി ടീമിന്‍റെ അടുത്ത മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLSInter Miami
Next Story