Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപി.എസ്​.ജിയുടെ...

പി.എസ്​.ജിയുടെ രക്ഷകനായി ഡി മരിയ; ഗോളിനായുള്ള മെസ്സിയുടെ കാത്തിരിപ്പ്​ നീളുന്നു

text_fields
bookmark_border
Angel Di Maria neymar
cancel

പാരീസ്​: ഗോൾ അടിച്ചും അടിപ്പിച്ചും അർജ​ൈന്‍റൻ താരം എയ്​ഞ്ചൽ ഡിമരിയ തിളങ്ങിയ മത്സരത്തിൽ പാരീസ്​ സെന്‍റ്​ ജെർമെയ്​ൻ ലീഗ്​ വൺ ​േജതാക്കളായ ലില്ലെയെ 2-1ന്​ തോൽപിച്ചു. ആദ്യ പകുതിയിൽ ഒരുഗോളിന്​ പിന്നിട്ട്​ നിന്ന ശേഷമായിരുന്നു പി.എസ്​.ജിയുടെ ഉഗ്രൻ തിരിച്ചുവരവ്​.

കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരിക്കേറ്റ സൂപ്പർ താരം ലയണൽ മെസ്സി നന്നേ നിറം മങ്ങി. കളത്തിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതെ വന്നതോടെ 46ാം മിനിറ്റിൽ മെസ്സിയെ പിൻവലിച്ച്​ കോച്ച്​ പൊചട്ടീനോ മൗറോ ഇക്കാർഡിയെ കൊണ്ടുവരികയും ചെയ്​തു.

ലീഗ്​ വണിൽ അക്കൗണ്ട്​ തുറക്കാനുള്ള മെസ്സിയുടെ കാത്തിരിപ്പ്​ നീളുകയാണ്​. ഈ സീസണിൽ ലീഗിൽ ഏറ്റവും കൂടുതൽ ഷോട്ടുകൾ ഉതിർത്ത താരം മെസ്സിയാണെങ്കിലും ഒന്ന്​ പോലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചിട്ടില്ല. അഞ്ച്​ മത്സരങ്ങളിൽ നിന്ന്​ 15ഷോട്ടുകളാണ്​ മെസ്സിയുടെ ബൂട്ടിൽ നിന്ന്​ പിറന്നത്​.

2005-2006 സീസണിന്​ ശേഷം ഇതാദ്യമായാണ്​ നവംബർ ആരംഭത്തിൽ മെസ്സിക്ക്​ ഒരു ലീഗ്​ ഗോൾ പോലും നേടാനാവാതെ പോകുന്നത്​. കരിയറിലെ രണ്ടാമത്തെ സീസണിലായിരുന്നു ആദ്യം.

സൂപ്പർ താരം കിലിയൻ എംബാപ്പെ ഇല്ലാതെയാണ്​ പി.എസ്​.ജി കളത്തിലിറങ്ങിയത്​. ലില്ലെയുടെ മുന്നേറ്റത്തിലൂടെയാണ്​ കളി ഉണർന്നത്​. മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ബുറാക് യിൽമാസിന്‍റെ ഇടങ്കാലൻ ഷോട്ട്​ പി.എസ്.ജി ഗോൾ കീപ്പർ ഡോണരുമ തടുത്തിട്ടു. യിൽമാസിന്‍റെ തന്നെ പാസിൽ നിന്ന്​ 31ാം മിനിറ്റിൽ ജൊനാഥൻ ഡേവിഡ്​ വലകുലുക്കിയതോ​െട ലില്ലെ ലീഡെടുത്തു​. ടോപ്​സ്​കോററായ ഡേവിഡിന്‍റെ സീസണിലെ എട്ടാം ഗോളാണിത്​.

ആദ്യപകുതിയിൽ അവർ പി.എസ്​.ജിയെ പിടിച്ചുകെട്ടി. രണ്ടാം പകുതി തുടങ്ങിയ ശേഷം പി.എസ്​.ജി ഉണർന്ന്​ കളിക്കാൻ തുടങ്ങി എന്നാൽ ലക്ഷ്യം അകന്നുനിന്നു. 74ാം ഡിമരിയയുടെ ക്രോസ്​ വലയിലേക്ക്​ തട്ടിയിട്ട്​ നായകൻ മാർക്വീനോസ്​​ പി.എസ്​.ജിക്ക്​ സമനില സമ്മാനിച്ചു. സമനില ഗോൾ നേടിയതോടെ പി.എസ്.ജി കൂടുതൽ ആക്രമിച്ച്​ കളിക്കാൻ തുടങ്ങി.

കളി തീരാൻ രണ്ടു മിനിറ്റ് മാത്രം ബാക്കി നിൽക്കേ മികച്ചൊരു ടീം ഗോളിലൂടെയായിരുന്നു പി.എസ്.ജിയുടെ വിജയം. ഡി മരിയ നൽകിയ പാസ്​ നെയ്​മർ അളന്നുമുറിച്ച്​ തിരികെ നൽകി. പാസ്​ സ്വീകരിച്ച ഡി മരിയ പന്ത്​ ഗോൾപോസ്റ്റിലേക്ക്​ തിരിച്ചുവിട്ടതോടെ ജയം ഉറപ്പായി.

12 കളികളിൽ നിന്ന്​ 31 പോയിന്‍റുമായി പി.എസ്​.ജിയാണ്​ ലീഗിൽ ഒന്നാമത്​. 11 കളികളിൽ നിന്ന്​ 21 പോയിന്‍റുള്ള ലെൻസാണ്​ രണ്ടാമത്​. 15 പോയിന്‍റുമായി ലില്ലെ 11ാം സ്​ഥാനത്താണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psgLionel MessiLigue 1Lille
News Summary - Lionel Messi injured but Angel Di Maria stars as PSG beat Lille in Ligue 1
Next Story