Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിക്കുള്ള മെസ്സി അകത്ത്, ഡി മരിയ പുറത്ത്; ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള അർജന്റീനൻ ടീമിനെ പ്രഖ്യാപിച്ചു

text_fields
bookmark_border
പരിക്കുള്ള മെസ്സി അകത്ത്, ഡി മരിയ പുറത്ത്; ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള അർജന്റീനൻ ടീമിനെ പ്രഖ്യാപിച്ചു
cancel

ബ്യൂണസ് അയേസ്: ലോകകപ്പ് യോഗ്യത റൗണ്ടിൽ ഈ മാസം നടക്കുന്ന രണ്ടു മത്സരങ്ങൾക്കുള്ള അർജന്റീനയുടെ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിനെ തുടർന്ന് എം.എൽ.എസിൽ നിന്ന് വിട്ടുനിൽക്കുന്ന ഇതിഹാസ താരം ലയണൽ മെസ്സിയെ ഉൾപ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ഐക്കണിക്ക് ഫോർവേഡ് എയ്ഞ്ചൽ ഡി മരിയയെ പരിക്കിനെ തുടർന്ന് മാറ്റി നിർത്തിയിട്ടുണ്ട്. എയ്ഞ്ചൽ കൊറിയ, പരിക്കേറ്റ ലിസാൻഡ്രോ മാർട്ടിനെസ് എന്നിവരും ടീമിന് പുറത്താണ്.

ഇന്റർ മയാമി യുവതാരം ഫാകുണ്ടോ ഫാരിയാസ്, ലൂക്കാസ് എസ്ക്വിവൽ, മാർക്കോ പെല്ലെഗ്രിനോ, കാർലോസ് അൽകാരാസ് എന്നിവരുൾപ്പെടെ 33 അംഗ ടീമിനെയാണ് സ്‌കലോനി പ്രഖ്യാപിച്ചത്.

ഒക്ടോബർ 13 ന് പരാഗ്വക്കെതിരെയും 18 ന് പെറുവിനെതിരെയുമാണ് അടുത്ത രണ്ട് മത്സരങ്ങൾ. ആദ്യ റൗണ്ടിൽ ഇക്വഡോറിനെയും ബൊളീവിയയെയും പരാജയപ്പെടുത്തിയിരുന്നു.

അതേസമയം, പരിക്ക് മൂലം മെസ്സി വിട്ടു നിൽക്കുന്നത് ഇന്റർമയാമിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. മയാമിയുടെ അവസാന നാല് മത്സരങ്ങളിലും മെസ്സിക്ക് കളിക്കാനായില്ല. നാലിലും മയാമിക്ക് ജയിക്കാനുമായിരുന്നില്ല. എം.എൽ.എസിലെ തുടർ തോൽവിക്കിടയിലും പരിക്ക് മൂലം താരത്തെ ഇറക്കാനാവാത്ത സാഹചര്യത്തിൽ ദേശീയ ടീമിലേക്ക് വിളിച്ചതിൽ മയാമി ആരാധകർ കടുത്ത നിരാശയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lionel Messi included in Argentina squad to face Paraguay and Peru despite recent absence through injury
Next Story