Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രണ്ടുവട്ടം മെസ്സി; തകർപ്പൻ ജയം- കിരീട സ്വപ്​നങ്ങൾ വീണ്ടും ചിറകുവിടർത്തി​ ബാഴ്​സ
cancel
Homechevron_rightSportschevron_rightFootballchevron_rightരണ്ടുവട്ടം മെസ്സി;...

രണ്ടുവട്ടം മെസ്സി; തകർപ്പൻ ജയം- കിരീട സ്വപ്​നങ്ങൾ വീണ്ടും ചിറകുവിടർത്തി​ ബാഴ്​സ

text_fields
bookmark_border

മഡ്രിഡ്​: ദുർബലരായ എതിരാളികൾക്കു മേൽ രണ്ടുവട്ടം മിന്നൽപിണറായ സൂപർ താരം തകർപ്പൻ പോരാട്ടവുമായി നിറഞ്ഞ കളിയിൽ ഹുവസ്​കയെ ​തകർത്ത്​ ബാഴ്​സലോണ. ലാ ലിഗയിൽ കിരീട പോരാട്ടത്തിലേക്ക്​ ബാഴ്​സയെ എത്തിച്ച്​ 4-1നായിരുന്നു ജയം. രണ്ടുവട്ടം ഗോൾ നേടിയ ലയണൽ മെസ്സി ഒരു അസിസ്റ്റ്​ കൂടി നൽകിയാണ്​ ടീമി​ന്‍റെ തിരിച്ചുവരവ്​ ആധികാരികമാക്കിയത്​.

മെസ്സി മാജിക്​ ആദ്യം എത്തിയത്​ 13ാം മിനിറ്റിൽ. ആറു തവണ ബാലൺ ദി ഓർ പുരസ്​കാര ജേതാവായ മെസ്സിയെ വളഞ്ഞ്​ പ്രതിരോധ നിര ഉണ്ടായിട്ടും അനായാസം വെട്ടിയൊഴിഞ്ഞ്​ പായിച്ച ബുള്ളറ്റ് ഷോട്ട്​ ഹുവസ്​ക ഗോളിയെയും കടന്ന്​​ പോസ്റ്റിലേക്ക്​. 35ാം മിനിറ്റിൽ സമാനമായ ഷോട്ടിൽ ഗ്രീസ്​മാൻ ബാഴ്​സയുടെ ലീഡുയർത്തി. അതിനിടെ, ഹുവസ്​കക്ക്​ അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി റഫ മീർ ലീഡ്​ പകുതിയാക്കി കുറച്ചു. എന്നാൽ, രണ്ടാം പകുതിയിൽ മനോഹര ഫുട്​ബാളുമായി പിന്നെയും മൈതാനം നിറഞ്ഞ മെസ്സി നൽകിയ പാസ്​ ഗോളാക്കി മിൻഗ്വസ ബാഴ്​സ ലീഡ്​ 3-1 ആക്കി. കളിയവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കേ മെസ്സി ഒരുവട്ടം കൂടി വലചലിപ്പിച്ച്​ ബാഴ്​സ ജയം ആധികാരികമാക്കി. ബാഴ്​സലോണ ജഴ്​സിയിൽ ഇതോടെ ഏറ്റവും കൂടുതൽ കളിച്ച രണ്ടു പേരിൽ ഒരാളായും മെസ്സി മാറി- 767 മത്സരങ്ങൾ. മുൻ ബാഴ്​സ താരം സാവി ഹെർണാണ്ടസാണ്​ അത്രയും കളികൾ ഒരേ ജഴ്​സിയിൽ കളിച്ചത്​. മെസ്സി ബാഴ്​സക്കായി കുറിച്ചത്​ 661 ഗോളുകൾ.

ജയം ബാഴ്​സക്ക്​ ഒന്നാമതുള്ള അത്​ല​റ്റിക്കോയുമായി ലീഡ്​ നാലു പോയിന്‍റായി കുറച്ചു. അത്​ലറ്റിക്കോ മഡ്രിഡിന്​ 27 കളികളിൽ 63ഉം ബാഴ്​സലോണക്ക്​ അത്രയും കളിച്ച്​ 59ഉം പോയിന്‍റാണുള്ളത്​. റയൽ മഡ്രിഡിന്​ 57 പോയിന്‍റുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiHuescaBarcelona
News Summary - Lionel Messi Fires Dazzling Goal Against Huesca To Fuel Barcelona's LaLiga Surge
Next Story