Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറൊണാൾഡിഞ്ഞോയെ...

റൊണാൾഡിഞ്ഞോയെ കണ്ടമാത്രയിൽ ഓടിവന്ന്​ കെട്ടിപ്പിടിച്ച്​ മെസ്സി; വൈറലായി വിഡിയോ

text_fields
bookmark_border
Lionel Messi- Hug-Ronaldinho
cancel

പാരീസ്​: 2005 മേയ്​ ഒന്നിന്​ നൂകാമ്പിൽ അൽബാസെറ്റെക്കെതിരെയായിരുന്നു ബാഴ്​സലോണ ​ജഴ്​സിയിൽ സൂപ്പർ താരം ​ലയണൽ മെസ്സിയുടെ കന്നി ഗോൾ. ബ്രസീലിയൻ താരം റൊണാള്‍ഡീഞ്ഞോ നല്‍കിയ പന്ത് ഗോള്‍ കീപ്പര്‍ക്ക് മുകളിലൂടെ മെസ്സി പോസ്റ്റിലേക്കിട്ടപ്പോള്‍ പുത​ുചരിത്രത്തിനാണ് തുടക്കമായത്​. അന്ന്​ റൊണാൾഡിഞ്ഞോയുടെ പുറത്തു കയറി ആദ്യ ഗോൾനേട്ടം ആഘാഷിക്കുന്ന മെസ്സിയുടെ ചിത്രം ഇന്നും ഫുട്​ബാൾ പ്രേമികളുടെ മനസ്സിലുണ്ട്​. പിന്നീട്​ ബാഴ്​സലോണ സാക്ഷ്യം വഹിച്ചത്​​ ഇതിഹാസത്തിന്‍റെ പിറവിക്കാണ്​​.


ഈ വർഷം മെസ്സി ബാഴ്​സ വിട്ട്​ പി.എസ്​.ജിയിലേക്ക്​ കൂടുമാറി. ബാഴ്​സയുടെ ഇതിഹാസ താരങ്ങളായാണ്​ മെസ്സിയും റൊണാൾഡിഞ്ഞോയും പരിഗണിക്കപ്പെടുന്നത്​. ചൊവ്വാഴ്ച പി.എസ്​.ജി- ആർ.ബി ലെപ്​സിഷ്​ ചാമ്പ്യൻസ്​ ലീഗ്​ മത്സരത്തിന്​ മുമ്പ്​ ഇതിഹാസങ്ങൾ ഒരിക്കൽകൂടി കണ്ടുമുട്ടി. മെസ്സിയും സംഘവും പരിശീലനം നടത്തുന്നതിനിടെയാണ്​ ​റൊണാൾഡിഞ്ഞോ കടന്നുവന്നത്​.

നടന്നുവരുന്നതിനിടെ പി.എസ്​.ജി ഗോൾകീപ്പർ ജിയാലിയുജി ഡോണരുമ്മയെ കണ്ട റൊണാൾഡി​ഞ്ഞോ കെട്ടിപ്പിടിച്ച ശേഷം ഗ്രൗണ്ടിനരികിലൂടെ നടന്നു നീങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ റൊണാൾഡിഞ്ഞോയെ കണ്ട മെസ്സി ദൂരെ നിന്നും ഓടി വന്ന്​ ആലിംഗനം ചെയ്യുകയായിരുന്നു. നക്ഷത്രങ്ങൾ വീണ്ടും കണ്ടുമുട്ടിയ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി.

ബാഴ്​സലോണയിൽ തിളങ്ങുന്ന കരിയറാണ്​ മെസ്സിക്കും റൊണാൾഡിഞ്ഞോക്കും ഉണ്ടായിരുന്നത്​. ബാഴ്​സയിൽ നേടാവുന്നതെല്ലാം നേടിയായിരുന്നു മെസ്സി പാർക്​ ഡി പ്രിൻസസിലെത്തിയത്​. എന്നാൽ പി.എസ്​.ജിക്കായി നടത്തിയ മിന്നും പ്രകടനമാണ്​ 2003ൽ ബ്രസീലിയൻ ഇതിഹാസത്തിന്​ കാറ്റലൻ ക്ലബിലേക്ക്​ വഴിതുറന്നത്​.

അഞ്ച്​ വർഷം നീണ്ട കരിയറിൽ 207 മത്സരങ്ങളിലാണ്​ റൊണാൾഡിഞ്ഞോ ബാഴ്​സ ജഴ്​സിയണിഞ്ഞത്​. 94 ഗോളുകൾ നേടിയ താരം 2005ലും 2006ലും ടീമിനെ ലാലിഗ ചാമ്പ്യൻമാരാക്കി. ബാഴ്​സയിലെ പ്രകടനത്തിന്‍റെ മികവിൽ 2005ലെ ബാലൻ ഡിഓർ പുരസ്​കാരം സ്വന്തമാക്കിയ റൊണാൾഡി​േഞ്ഞാ പിറ്റേ വർഷം ടീമിനെ ചാമ്പ്യൻസ്​ ലീഗ്​ ജേതാക്കളുമാക്കി. 2008ലാണ്​ താരം ക്ലബ്​ വിട്ടത്​.

2004 ലായിരുന്നു ബാഴ്​സ ജഴ്​സിയിൽ മെസ്സിയുടെ അരങ്ങേറ്റം. താരത്തിന്​ പിന്നീട്​ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. റൊണാൾഡിഞ്ഞോയുടെ അസിസ്റ്റിൽ ആദ്യ ​ഗോൾ നേടിയ മെസ്സി പിന്നീട്​ ബാഴ്​സക്കായി 671ഗോളുകൾ വലയിലാക്കി.

നീണ്ട അഭ്യൂഹങ്ങള്‍ക്കും നാടകീയതകള്‍ക്കുമൊടുവിൽ ഈ വർഷം ആഗസ്റ്റിലാണ് മെസ്സിയും ബാഴ്‌സയും​ വഴിപിരിഞ്ഞത്. 2000 സെപ്റ്റംബറിൽ തന്‍റെ 13ാം വയസിൽ ബാഴ്സയിലെത്തിയ ശേഷം മറ്റൊരു ക്ലബിന് വേണ്ടിയും മെസി പന്ത് തട്ടിയിട്ടില്ല. ഈ സീസണൊടുവില്‍ ബാഴ്‌സയുമായുള്ള കരാര്‍ അവസാനിച്ച മെസി ഫ്രീ ഏജന്‍റായിരുന്നു. തുടര്‍ന്ന് മെസിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്‌സ തയാറാക്കിയിരുന്നത്. എന്നാല്‍ സാമ്പത്തികകാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാര്‍ സാധ്യമാകാതെ വരികയായിരുന്നു. ഇതോടെയാണ്​ ഫ്രഞ്ച്​ ക്ലബായ പി.എസ്​.ജിയിലേക്ക്​ അർജന്‍റീന നായകൻ കൂടുമാറിയത്​.

ചാമ്പ്യൻസ്​ ലീഗിൽ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ പി.എസ്​.ജിക്കായി മെസ്സി ഗോൾവേട്ട തുടർന്നു. ഇരട്ടഗോളുമായി മെസ്സി കളം വാണ മത്സരത്തിൽ പി.എസ്​.ജി 3-2ന്​ ആർ.ബി ലെപ്​സിഷിനെ തോൽപിച്ചു. പി.എസ്​.ജിയുടെ ആദ്യ ഗോൾ നേടിയ കിലിയൻ എംബാപ്പെ ഇഞ്ചുറി സമയത്ത്​ പെനാൽറ്റി നഷ്​ടപ്പെടുത്തി. നെയ്​മറില്ലാതെയായിരുന്നു പി.എസ്​.ജി കളിക്കാനിറങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RonaldinhoLionel MessiBarcelonachampions league 2021
News Summary - Lionel Messi Embraced Ronaldinho Ahead Of PSG Vs Leipzig Champions League match
Next Story