Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്വപ്​ന സംഘം; മെസ്സി,...

സ്വപ്​ന സംഘം; മെസ്സി, റൊണാൾഡോ, പെലെ, മറഡോണ എന്നിവരൊരുമിച്ച​ 'ബാലൻ ഡി ഓർ' ടീം

text_fields
bookmark_border
സ്വപ്​ന സംഘം; മെസ്സി, റൊണാൾഡോ, പെലെ, മറഡോണ എന്നിവരൊരുമിച്ച​ ബാലൻ ഡി ഓർ ടീം
cancel

ഫ്രാൻസിൻെറ ലോക പ്രശസ്​ത പുരസ്​കാരമായ 'ബാലൻ ഡി ഓർ' ഡ്രീം ടീം പുറത്തുവിട്ടു. ​ഫുട്​ബാൾ രാജാവ്​ പെലെ, അർജ​ൻറീനിയൻ ഇതിഹാസം ഡിയഗോ മറഡോണ തുടങ്ങിയവർക്കൊപ്പം വർത്തമാന ഫുട്​ബാളിലെ അതികായരായ ലയണൽ മെസ്സി, ക്രിസ്​റ്റ്യാനോ റൊണാൾഡോ തുടങ്ങിയവരും ടീമിൽ ഇടംപിടിച്ചു.

3-4-3 ഫോർമേഷനിലൊരുക്കിയ ടീമിൽ ബ്രസീലിൻെറ റൊണാൾഡോയാണ്​ മുഖ്യ സ്​ട്രൈക്കർ. മെസ്സിയും റൊണാൾഡോയുമാണ് ​മുന്നേറ്റ നിരയിൽ റെ​ാ​ണാൾഡോയുടെ കൂടെയുള്ളത്​​. റഷ്യൻ ഇതിഹാസം ലെവ്​ യാഷിൻ ഗോൾ വലകാക്കുന്ന സ്വപ്​ന ടീമിൻെറ പ്രതിരോധ നിരയുടെ ചുമതല ഇറ്റലിയുടെ പൗളോ മാൽദീനി, ജർമനിയുടെ ഫ്രാൻസ്​ ബെക്കൻബോവർ, ബ്രസീലിൻെറ കഫു എന്നിവർക്കാണ്​. മധ്യനിരയിൽ സാക്ഷാൽ ഡിയാഗോ മറഡോണക്കും പെലെക്കുമൊപ്പം ലോഥർ മത്തേവൂസും സാവി ഹെർണാണ്ടസും അണിനിരക്കും.


ലോകത്തെമ്പാടുമുള്ള 140ഓളം മാധ്യമപ്രവർത്തകർ ചേർന്നാണ്​ എക്കാലത്തേയും മികച്ച 11 പേരെ തെരഞ്ഞെടുത്തത്​. രണ്ടാം ടീം മൂന്നാം ടീം എന്നിവയെയും തെരഞ്ഞെടുത്തിട്ടുണ്ട്​.

രണ്ടാം ടീം:

ഗോൾകീപ്പർ: ജിയാൻലൂയിഗി ബുഫൺ

പ്രതിരോധം: റോബർ​ട്ടോ കാർലോസ്​, ഫ്രാൻകോ ബറേസി, കാർലോസ്​ ആൽബർ​ട്ടോ

മധ്യനിര: ആൽഫ്രെഡോ ഡി സ്​റ്റൈഫാനോ, ​ഫ്രാൻക്​ റിജ്​കാർഡ്​, ആ​ന്ദ്ര പിർലോ, സിനദിൻ സിദാൻ

സ്​ട്രൈക്കർ -റൊണാൾഡീന്യോ, യോഹാൻ ക്രൈഫ്​, ഗാരീഞ്ച


മൂന്നാം ടീം:

മാനുവൽ ന്യൂയർ (ഗോൾ കീപ്പർ)

പ്രതിരോധം: പോൾ ബ്രൈറ്റ്​നർ, സെർജിയോ റാമോസ്​, ഫിലിപ്പ്​ ലാം

മധ്യനിര: ആന്ദ്രേ ഇനിയേസ്​റ്റ, ദീദി, യൊഹാൻ നീസ്​കെൻസ്​, മിഷേൽ പ്ലാറ്റീനി

മുന്നേറ്റ നിര: മാർക്കോ വാൻബാസ്​റ്റൺ, തിയറി ഹെൻട്രി, ജോർജ്​ ബെസ്​റ്റ്​


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano RonaldoLionel MessiBallon d'Or
News Summary - Lionel Messi, Cristiano Ronaldo included in Ballon d'Or 'Dream Team'
Next Story