മെസ്സി ഹൈദരാബാദിലെത്തി കളിക്കും; ഇന്ത്യ ടൂറിന്റെ വിശദാംശങ്ങൾ പങ്കുവെച്ച് മിശിഹ
text_fieldsലയണൽ മെസ്സി
അർജന്റീന ഫുട്ബാളർ ലയണൽ മെസ്സി ഹൈദരാബാദിലെത്തി കളിക്കും. മെസ്സിയുടെ ഗോട്ട് ടൂർ ഇന്ത്യ 2025ന്റെ വിശദാംശങ്ങൾ താരം തന്നെ പങ്കുവെച്ചു. ഡിസംബർ 13നാണ് മെസ്സി ഇന്ത്യയിലെത്തുന്നത്. രാവിലെ 10.30ന് കൊൽക്കത്തയിൽ നടക്കുന്ന പരിപാടിയിൽ മെസ്സി പങ്കെടുക്കും. ഇതിന് ശേഷം വൈകീട്ട് ഏഴ മണിക്ക് ഹൈദരാബാദിൽ നടക്കുന്ന പരിപാടിയിൽ മെസ്സി പങ്കെടുക്കും. ഡിസംബർ 14ന് മുംബൈയിൽ വൈകീട്ട് അഞ്ചരക്കാണ് മെസ്സിയുടെ അടുത്ത പരിപാടി. ഡിസംബർ 15ന് ഉച്ചക്ക് ഒരു മണിക്ക് ഡൽഹിയിലാണ് മെസ്സിയുടെ അവസാന പരിപാടി.
ഇന്ത്യയിൽ നിന്നുള്ള സ്നേഹത്തിന് നന്ദി പറയുകയാണ്. തന്റെ ഇന്ത്യ പര്യടനത്തിൽ ഹൈദരാബാദ് കൂടി ഉൾപ്പെടുത്തിയതിൽ താൻ വളരെ സന്തോഷവാനാണെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ മെസ്സി കുറിച്ചു. നേരത്തെ മെസ്സി കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ അറിയിച്ചിരുന്നു. എന്നാൽ, സ്പോൺസർമാർ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് മെസ്സിയുടെ കേരള പര്യടനം റദ്ദാക്കുകയായിരുന്നു. തുടർന്നാണ് മിശിഹയുടെ ഗോട്ട് ടൂറിൽ ഹൈദരാബാദ് കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
ഗോട്ട് ടൂർ ടു ഇന്ത്യയുടെ മുഖ്യ സ്പോൺസർ സാതാത്രു ദത്തയാണ്. കേരളത്തിൽ മെസ്സിയുടെ വരവ് അനിശ്ചിതത്വത്തിലായതിനെ തുടർന്നാണ് തങ്ങൾ മെസ്സിയുടെ പര്യടനത്തിൽ ഹൈദരാബാദ് കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്നും ദത്ത വ്യക്തമാക്കി. ഇന്ത്യയിൽ സെലിബ്രേറ്റി ടീമുകൾക്ക് ഒപ്പം വരെ മെസ്സി കളിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

