Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോടതിയിൽ പോകാനില്ല, ബാഴ്​സയിൽ തുടരും -ലയണൽ മെസ്സി
cancel
Homechevron_rightSportschevron_rightFootballchevron_rightകോടതിയിൽ പോകാനില്ല,...

കോടതിയിൽ പോകാനില്ല, ബാഴ്​സയിൽ തുടരും -ലയണൽ മെസ്സി

text_fields
bookmark_border

ബാഴ്​സലോണ: ഫുട്​ബാൾ ലോകത്തെ പിടിച്ചുകുലുക്കിയ മെസ്സിയുടെ ട്രാൻസ്​ഫർ അഭ്യൂഹങ്ങൾക്ക്​ വിരാമം. സൂപ്പർതാരം ലയണൽ മെസ്സി 2021വരെ ബാഴ്​സലോണയിൽ തുടരുമെന്ന്​ അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

ബാഴ്​സലോണ ക്ലബ്​ അധികൃതർക്ക്​ അയച്ച ഫാക്​സ്​ സന്ദേശത്തിലാണ്​ മെസ്സി തൻെറ തീരുമാനം അറിയിച്ചത്​.

''ക്ലബ്​ വിടുന്ന കാര്യം എൻെറ ഭാര്യയോടും മക്കളോടും സംസാരിച്ചു. അവരാകെ സങ്കടത്തിലായി. എൻെറ കുടുംബമൊന്നാകെ കരയാൻ തുടങ്ങി. എൻെറ കുട്ടികൾക്ക്​ ഞാൻ ബാഴ്​സ വിടുന്നത്​ ഒട്ടും ഇഷ്​ടമല്ല.കൂടുതൽ ഉയരങ്ങളിലേക്ക്​ തന്നെയാണ്​ ഞാൻ നോക്കുന്നത്​. ചാമ്പ്യൻസ്​ലീഗ്​ അടക്കമുള്ള കൂടുതൽ കിടീടങ്ങളും ഞാൻ പ്രതീക്ഷിക്കുന്നു. വിജയിച്ചാലും ഇല്ലെങ്കിലും, ബുദ്ധിമു​ട്ടേറിയതാണെങ്കിലും അത്​ പൂർണമാക്കേണ്ടതുണ്ട്​.

ബാഴ്​സയിൽ നിന്നും പോകാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഞാൻ കരുതി. അതിൽ ഉറപ്പുണ്ടായിരുന്നു, സീസൺ അവസാനിക്കുമ്പോൾ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്ന് പ്രസിഡൻറ്​ എപ്പോഴും പറഞ്ഞിരുന്നു.ജൂൺ 10 ന് മുമ്പ് ഞാൻ ഇത് പറഞ്ഞില്ല എന്നാണ്​ അവർ ഇപ്പോൾ പറയുന്നത്​. ജൂൺ 10 ന് ഞങ്ങൾ ഈ ഭയാനകമായ കൊറോണ വൈറസിന് നടുവിൽ ലാ ലിഗയ്ക്കായി മത്സരിക്കുകയായിരുന്നു, ഈ രോഗം സീസണിലും മാറ്റം വരുത്തി.

ഇപ്പോൾ ഞാൻ ക്ലബിൽ തുടരാൻ പോകുന്നു, കാരണം പോകുകയാണെങ്കിൽ 700 മില്യൺ ഡോളറോളം ക്ലോസ് അടക്കണമെന്ന്​ പ്രസിഡൻറ്​ എന്നോട് പറഞ്ഞു. ഇത്​ അസാധ്യമാണ്​.പുറത്തുകടക്കാനുള്ള മറ്റൊരു വഴി നിയമത്തി​േൻറതായിരുന്നു. ബാഴ്‌സയ്‌ക്കെതിരെ ഞാൻ ഒരിക്കലും കോടതിയിൽ പോകില്ല, കാരണം ഇത് ഞാൻ ഇഷ്ടപ്പെടുന്ന ക്ലബ്ബാണ്, ഇവരെല്ലാം എനിക്ക് തന്നു.ഇത് എൻെറ ജീവിതത്തിൻെറ ക്ലബ്ബാണ്, ഇവിടെയാണ്​ ഞാൻ എൻെറ ജീവിതം ഉണ്ടാക്കിയത്​.

ബാഴ്​സയെ ഞാൻ സ്​നേഹിക്കുന്നു. ഇതിനേക്കാളും മികച്ച ഒരു സ്ഥലം കണ്ടെത്താൻ ഞാൻ നോക്കുന്നില്ല. എങ്കിലും എനിക്ക്​ തീരുമാനിക്കാനുള്ള അവകാശമുണ്ട്​. പുതിയ ലക്ഷ്യങ്ങളും വെല്ലുവിളികളും ഏറ്റെടുക്കാൻ ഞാൻ പോകുകയാണ്​. നാളെ എനിക്ക്​ പോകേണ്ടി വന്നേക്കാം, കാരണം ബാഴ്​സയിൽ എനിക്കെല്ലാമുണ്ട്​'' - അന്താരാഷ്​ട്ര ഫുട്​ബാൾ വെബ്​സൈറ്റായ ഗോൾ ഡോട്ട്​ ​കോമിന്​ വെള്ളിയാഴ്​ച​ നൽകിയ അഭിമുഖത്തിൽ മെസ്സി മനസ്സുതുറന്നു.

മെസ്സി ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ക്ലബ്ബായ മാഞ്ചസ്​റ്റർ സിറ്റിയിലേക്ക്​ കൂടുമാറിയേക്കുമെന്ന്​ കനത്ത അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. മെസ്സിയുടെ പിതാവും ഏജൻറുമായ ഹോർഹെ മെസ്സിയുമായി ബാഴ്​സ പ്രസിഡൻറ്​ ജോസപ്​ മരിയ ബർതമ്യൂ നടത്തിയ ചർച്ചയിൽ ടീമിൽ തുടരുന്ന കാര്യത്തിൽ തീരുമാനമായതായി യൂറോപ്യൻ മാധ്യമങ്ങൾ​ നേരത്തേ റിപ്പോർട്ട്​ ചെയ്​തിരുന്നു.

തുടക്കത്തിൽ ഒരു ഒത്തുതീർപ്പിനും വഴങ്ങാതിരുന്ന മെസ്സി വമ്പൻ തുക റിലീസ്​ ​േക്ലാസായി ആവശ്യപ്പെട്ടുകൊണ്ടുള്ള ബാഴ്​സയുടെ കടുത്ത തീരുമാനത്തിനുമുമ്പിൽ മുട്ടുമടക്കുകയായിരുന്നു. ടീമുമായുള്ള പടലപ്പിണക്കങ്ങൾ വരും സീസണുകളിൽ മെസ്സിയുടെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന്​ കണ്ടറിയണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiFC Barcelona
Next Story