Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവിരമിക്കൽ സൂചന നൽകി...

വിരമിക്കൽ സൂചന നൽകി ലയണൽ മെസ്സി; ആരാധകരെ കണ്ണീരിലാഴ്ത്തി വൈകാരിക കുറിപ്പ്

text_fields
bookmark_border
വിരമിക്കൽ സൂചന നൽകി ലയണൽ മെസ്സി; ആരാധകരെ കണ്ണീരിലാഴ്ത്തി വൈകാരിക കുറിപ്പ്
cancel

ബ്യൂണസ് അയേഴ്സ്: പിതാവ് ജോർഹെ മെസ്സിയുടെ വിയോഗത്തിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് അർജന്റീനൻ നായകൻ ലയണൽ മെസ്സി. അച്ഛന്റെ മരണം തന്നെ വല്ലാതെ തളർത്തിയെന്നും, ഇനി ഫുട്ബാളിൽ തുടരുമോ എന്ന കാര്യത്തിൽ വലിയ സംശയമുണ്ടെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിൽ മെസ്സി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് അർജന്റീനയിലെ റൊസാരിയോയിലുള്ള ആശുപത്രിയിൽ വെച്ച് 68കാരനായ ജോർഹെ മെസ്സി അന്തരിച്ചത്. ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചുമാസങ്ങളായി ഗുരുതരമായിരുന്നു.

പിതാവിന്റെ മരണത്തിന് പിന്നാലെ മെസ്സി ഫുട്ബാളിൽ നിന്ന് അനിശ്ചിതകാലത്തേക്ക് അവധിയെടുത്തുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഹൃദയംതൊടുന്ന കുറിപ്പുമായി മെസ്സി എത്തിയത്. അമേരിക്കയിൽ നടന്ന ലോകകപ്പിൽ താൻ കളിക്കണമെന്ന് അച്ഛൻ അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് മെസ്സി കുറിച്ചു.

"അച്ഛാ, നിങ്ങൾ പോയി എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഇനിയൊരിക്കലും നിങ്ങളെ കാണാനോ സംസാരിക്കാനോ കഴിയില്ലെന്ന് ചിന്തിക്കാൻ പോലുമാകുന്നില്ല. നിങ്ങൾ ഒരുപാട് അനുഭവിച്ചുവെന്നും ഇപ്പോൾ സംഭവിച്ചതാണ് നല്ലതെന്നും എനിക്കറിയാം. പക്ഷേ, നിങ്ങൾ വളരെ നേരത്തെ പോയി. നമുക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് ആസ്വദിക്കാൻ ബാക്കിയുണ്ടായിരുന്നു. ഈ അവസാന ലോകകപ്പിൽ ഞാൻ കളിക്കണമെന്ന് നിങ്ങൾ ഒരുപാട് ആഗ്രഹിച്ചിരുന്നു.

എന്നാൽ ടൂർണമെന്റ് തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപ് നിങ്ങളുടെ ആരോഗ്യനില വഷളായി," മെസ്സി കുറിച്ചു.

"ഓരോ മത്സരം കഴിയുമ്പോഴും നിങ്ങളുടെ മെസ്സേജിനായി ഞാൻ കാത്തിരുന്നു. ലോകകപ്പ് ഫൈനലിൽ കിരീടം നേടി അത് നിങ്ങൾക്ക് മുന്നിലെത്തിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അതിന് കഴിഞ്ഞില്ല; എന്റെ കാലുകൾക്ക് കരുത്തുണ്ടായിരുന്നില്ല. ഞാൻ തിരിച്ചെത്തിയപ്പോൾ, ഫൈനലിൽ നമ്മൾ പെനാൽറ്റിയിൽ പരാജയപ്പെട്ടുവെന്നാണ് നിങ്ങൾ കരുതിയത്. നമുക്ക് ഒന്നിനെക്കുറിച്ചും സംസാരിക്കാൻ കഴിഞ്ഞില്ല." അമേരിക്കയിൽ നടന്ന 48 ടീമുകൾ മാറ്റുരച്ച ലോകകപ്പ് ഫൈനലിൽ സ്പെയിനോടാണ് അർജന്റീന പരാജയപ്പെട്ടത്.

അച്ഛനില്ലാതെ ഇനിയെന്ത് ചെയ്യുമെന്നറിയില്ലെന്ന് വ്യക്തമാക്കിയ മെസ്സി, തന്റെ ഭാവി ഫുട്ബാൾ കരിയറിനെക്കുറിച്ചുള്ള വലിയ ആശങ്കകളും പങ്കുവെച്ചു. "നിങ്ങളില്ലാതെ ഞാൻ എന്തുചെയ്യുമെന്ന് എനിക്കറിയില്ല. എങ്ങനെ മുന്നോട്ട് പോകണമെന്നും അറിയില്ല. ഞാൻ ഫുട്ബാൾ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു, എന്നാൽ ഇനി അത് ദീർഘകാലം തുടരുമോ എന്ന കാര്യത്തിൽ എനിക്ക് വലിയ സംശയമുണ്ട്. തുടക്കം മുതൽ നിങ്ങൾ എന്റെ കൂടെയുണ്ടായിരുന്നു. ഒടുവിൽ അവസാനത്തോട് അടുത്തപ്പോൾ എന്തിനാണ് നിങ്ങൾ നേരത്തെ മടങ്ങിയത്?" 39കാരനായ താരം കുറിച്ചു.

ഒരു അച്ഛനും സുഹൃത്തും വഴികാട്ടിയുമായിരുന്നു അദ്ദേഹമെന്നും, മക്കൾക്ക് അച്ഛൻ നൽകിയ അതേ മൂല്യങ്ങൾ പകർന്നുനൽകാൻ ശ്രമിക്കുമെന്നും മെസ്സി കൂട്ടിച്ചേർത്തു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് തനിക്കും കുടുംബത്തിനും നൽകിയ പിന്തുണയ്ക്ക് ആരാധകർക്കും അദ്ദേഹം നന്ദി അറിയിച്ചു.

ലോകകപ്പിൽ അൽജീരിയക്കെതിരായ മത്സരത്തിൽ ഹാട്രിക് നേടിയ ശേഷം മെസ്സി പൊട്ടിക്കരഞ്ഞത് വലിയ വാർത്തയായിരുന്നു. ഫുട്ബാളുമായി ബന്ധമില്ലാത്ത ചില കാര്യങ്ങളാണ് തന്റെ കണ്ണീരിന് കാരണമെന്ന് അന്ന് മത്സരശേഷം അദ്ദേഹം പറഞ്ഞിരുന്നു. പിതാവിന്റെ ആരോഗ്യനില വഷളായതിലുള്ള വിഷമമായിരുന്നു അതെന്നാണ് കുറിപ്പിലൂടെ ഇപ്പോൾ വ്യക്തമാകുന്നത്. കുട്ടിക്കാലത്ത് വളർച്ചാ ഹോർമോൺ തകരാറിലായ സമയത്തും റൊസാരിയോയിലെ ക്ലബ്ബിൽ കളിച്ചിരുന്ന സമയത്തുമെല്ലാം മെസ്സിയുടെ കരിയറിൽ നിർണായക സ്വാധീനമായിരുന്നത് പിതാവ് ജോർജ് മെസ്സിയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArgentinaLionel Messiworld cup finalfootbllJorge Messi
News Summary - Lionel Messi Breaks Silence on Father Jorge Messi's Death
Next Story