Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെലെയെ മറികടന്ന് മെസി

text_fields
bookmark_border
പെലെയെ മറികടന്ന് മെസി
cancel

ബ്യൂണസ് അയേഴ്സ്: റെക്കോർഡ് ബുക്കിൽ ബ്രസീലിയൻ സൂപ്പർ താരം പെലെയെ മറികടന്ന് അർജന്റീനയുടെ സ്റ്റാർ സ്ട്രൈക്കർ ലയണൽ മെസി. ​ഗോളുകളും അസിസ്റ്റുകളും ചേർത്തുള്ള കണക്കിലാണ് മെസി പെലെയെ മറികടന്നത്. രണ്ടും ചേർത്ത് 1127 ഗോളുകൾ മെസിയുടെ പേരിൽ കുറിക്കപ്പെട്ടപ്പോൾ 1126 ഗോളുകളാണ് പെലെയുടെ സമ്പാദ്യം.

കരിയറിൽ ബാഴ്സലോണക്കായി 672 ഗോളുകളും പി.എസ്.ജിക്കായി 22എണ്ണവും ദേശീയ ടീമിനായി 90 ഗോളും മെസി കുറിച്ചിട്ടുണ്ട്. അസിസ്റ്റുകളാണ് റെക്കോർഡ് ബുക്കിൽ മെസിയുടെ പേര് വരുന്നതിനുള്ള പ്രധാന കാരണം.

ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരത്തിൽ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും കുറിച്ച താരമെന്ന റെക്കോർഡും മെസി സ്വന്തമാക്കിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് മെസി വീണ്ടും പുതുക്കി.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ 80 ഗോളുകളാണ് മെസി നേടിയതെങ്കിൽ ഇപ്പോൾ ഇത് 85 ആക്കി ഉയർത്തി. ഗ്രൂപ്പ് സ്റ്റേജിൽ 73 ഗോളുകൾ നേടിയ ക്രിസ്​റ്റ്യാനോയാണ് മെസിക്ക് പിറകിൽ രണ്ടാം സ്ഥാനത്ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lionel Messi breaks Pele’s record for most goals & assists EVER
Next Story