Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഞാനെന്തൊരു മണ്ടൻ, സമയം കളഞ്ഞു'; ജീവിതത്തിലെ ആ വലിയ നഷ്ടം തുറന്നുപറഞ്ഞ് ലയണൽ മെസ്സി

text_fields
bookmark_border
Lionel Messi speaking candidly about his childhood regrets and education during a podcast interview
cancel

കളിമുറ്റത്ത് നേടാനാകുന്നതെല്ലാം വെട്ടിപ്പിടിച്ച കാൽപന്തിന്റെ സുൽത്താൻ ലയണൽ മെസ്സിക്ക് കരിയറിന് പിന്നാലെ സ്വന്തം ജീവിതത്തെക്കുറിച്ച് വലിയൊരു നിരാശ ബാക്കിയുണ്ട്. മൈതാനത്തിന് പുറത്ത് തനിക്ക് നേരിട്ട ഏറ്റവും വലിയ വീഴ്ച ചെറുപ്പത്തിൽ ഇംഗ്ലീഷ് പഠിക്കാതിരുന്നതാണെന്ന് ലോകഫുട്ബോൾ ഇതിഹാസം തുറന്നുപറഞ്ഞു. 'മിറോ ഡി അദ്രാസ്' (Miro de Atras) എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് താരം തന്റെ മനസ്സിലെ സങ്കടം പങ്കുവെച്ചത്.

ലോകമെമ്പാടുമുള്ള പ്രമുഖ വ്യക്തിത്വങ്ങളെയും വിശിഷ്ട വ്യക്തികളെയും നേരിൽ കാണാൻ അവസരം ലഭിച്ചിട്ടും ഭാഷാപരിജ്ഞാനമില്ലാത്തതിനാൽ അവരോട് സംസാരിക്കാൻ സാധിച്ചില്ലെന്ന് മെസ്സി പറഞ്ഞു. പല കാര്യങ്ങളിലും എനിക്ക് വലിയ മാനസിക വിഷമമുണ്ട്. കുട്ടിക്കാലത്ത് ഇംഗ്ലീഷ് പഠിക്കാതിരുന്നതാണ് അതിലൊന്ന്. അന്ന് പഠിക്കാൻ എനിക്ക് ആവശ്യത്തിന് സമയമുണ്ടായിരുന്നു, പക്ഷേ ഞാൻ അത് ചെയ്തില്ല എന്ന് മെസ്സി ഓർത്തെടുത്തു. ആളുകളോട് സംസാരിക്കാൻ സാധിക്കാതെ വന്നപ്പോൾ വലിയ വിവരമില്ലാത്തവനായി തനിക്ക് അനുഭവപ്പെട്ടെന്നും, എത്ര വലിയ മണ്ടത്തരം, വെറുതെ സമയം കളഞ്ഞു എന്ന് സ്വയം തോന്നിയെന്നും താരം വ്യക്തമാക്കി. ചെറുപ്പത്തിൽ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്ക് പറ്റിയ തെറ്റിൽ നിന്ന് പാഠം ഉൾക്കൊണ്ട്, പഠനത്തിനും വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകാൻ താൻ മക്കളെ ഉപദേശിക്കാറുണ്ടെന്ന് എട്ടുതവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി പറഞ്ഞു. തനിക്ക് ലഭിച്ചതിനേക്കാൾ മികച്ച സാഹചര്യങ്ങളാണ് ഇന്നത്തെ തലമുറയ്ക്കുള്ളത്. അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് മക്കളോട് പറയാറുള്ളത്. അർജന്റീനയിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ അവസാന കാലഘട്ടം പ്രതിസന്ധി നിറഞ്ഞതായിരുന്നുവെന്നും എന്നാൽ ബാഴ്സലോണയുടെ 'ലാ മാസിയ' അക്കാദമിയിൽ വെച്ചാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയതെന്നും മെസ്സി പറഞ്ഞു. ഫുട്ബോൾ തനിക്ക് ജീവിതമൂല്യങ്ങളും സൗഹൃദങ്ങളും നൽകിയെങ്കിലും, ആശയവിനിമയത്തിനുള്ള പുതിയ ഭാഷകൾ പഠിക്കേണ്ടതിന്റെ പ്രാധാന്യം ചെറുതല്ലെന്ന് ഈ ഇതിഹാസ താരം അടിവരയിടുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - "What An Idiot, Wasted my Time": Lionel Messi Opens Up About His Biggest Life Regret of Not Learning English
Next Story