'എല്ലാ സ്നേഹത്തിനും നന്ദി.... നിങ്ങളെ മിസ്സ് ചെയ്യും; വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സിയുടെ വൈകാരികമായ കുറിപ്പ്
text_fieldsവിരമിക്കൽ പ്രഖ്യാപനം അറിയിച്ചുകൊണ്ട് ലയണൽ മെസ്സി പങ്കുവെച്ച കുറിപ്പ്
ഫൈനൽ കഴിഞ്ഞ് ഇത്രയും നാൾ കഴിഞ്ഞിട്ടും, അതിനെക്കുറിച്ച് ഒരുപാട് ആലോചിച്ച ശേഷവും, ദേശീയ ടീമിൽനിന്ന് വിരമിക്കുകയാണെന്ന് എല്ലാവരോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു…എന്നെ ഏറെ വേദനിപ്പിച്ചതും ഇനിയും ഉള്ളിൽ വേദനിപ്പിക്കുന്നതുമായ ഒരു തീരുമാനമാണത്. എങ്കിലും ഇതാണ് കൃത്യമായ സമയമെന്ന് മനസ്സിലാക്കുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നമ്മൾ എല്ലാം നേടിയപ്പോൾ മാത്രമല്ല, അതിനു മുമ്പും ഞാൻ എന്റെ സർവവും നൽകിയിട്ടേയുള്ളൂ. അർജന്റീനയുടെ ഈ നീല വരയൻ ജഴ്സിയിൽ എപ്പോഴും പോരാടി, എന്റെ എല്ലാം സമർപ്പിച്ചു. ഫുട്ബാളിലൂടെ നിങ്ങൾക്ക് സന്തോഷം പകരാനും, അർജന്റീനക്കാരൻ എന്നതിൽ അഭിമാനം നൽകാനും എപ്പോഴും ശ്രമിച്ചിരുന്നു. ഇനി അധികം സമയമില്ല, ചില അധ്യായങ്ങൾ ഇവിടെ അവസാനിക്കുകയാണ്.
എന്നെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണിത്. ദേശീയ ടീമിന്റെ ഭാഗമാകാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, ഇപ്പോഴും ആ കുപ്പായം അതിയായി സ്നേഹിക്കുന്നു. ഇനിയും എക്കാലവും സ്നേഹിക്കുകയും ചെയ്യും. എന്റേതെല്ലാം ഞാൻ നൽകിക്കഴിഞ്ഞു. ഇനി സമർപ്പിക്കാനായി മറ്റൊന്നുമില്ല. മാത്രമല്ല, കളിക്കാൻ അർഹരായ ഒരുപാട് പ്രതിഭകൾ കടന്നുവരുന്നുണ്ട്. അവർക്കുള്ള സമയമാണിത്. കഴിഞ്ഞ 20 വർഷത്തിനിടയിലെ എല്ലാ സ്നേഹത്തിനും നന്ദി. നിങ്ങളെ മിസ്സ് ചെയ്യും. ഇനി ഞാൻ നിങ്ങളിൽ ഒരാളായിരിക്കും. എപ്പോഴും പുറത്തുനിന്ന് പിന്തുണക്കും, നല്ല സമയങ്ങളിലും മോശം സമയങ്ങളിൽ പ്രത്യേകിച്ചും.
ഈ മനോഹരവും എന്നാൽ ബുദ്ധിമുട്ടു നിറഞ്ഞതുമായ യാത്രയിലുടനീളം എനിക്കൊപ്പം ഉണ്ടായതിനും എപ്പോഴും കൂടെ നിന്നതിനും എന്റെ കുടുംബത്തിന് നന്ദി. എല്ലാ പരിശീലകർക്കും സഹതാരങ്ങൾക്കും ഡയറക്ടർമാർക്കും നന്ദി. ഒരിക്കലും മറക്കാനാവാത്ത ഓർമകളും നിമിഷങ്ങളുമാണ് ഞാൻ കൂടെക്കൂട്ടുന്നത്. എന്നെ അർജന്റീനക്കാരനാക്കിയ ദൈവത്തിന് നന്ദി..വാമോസ് അർജന്റീന...’
ഈ കുറിപ്പ് ഞാൻ എഴുതുന്നത് ജൂലൈ 21നാണ്. ഫൈനൽ കഴിഞ്ഞ് രണ്ടാം ദിവസം. ഇപ്പോൾ, എന്റെ അച്ഛൻ വിടവാങ്ങിയതിനു ശേഷം, എന്റെ തീരുമാനത്തെക്കുറിച്ച് മുമ്പത്തേക്കാൾ ബോധ്യമുണ്ട്’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

