Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറാമോസിനെ...

റാമോസിനെ കെട്ടിപ്പിടിച്ച്​ മെസ്സി... സൂപ്പർ താരമെത്തിയതോടെ പി.എസ്​.ജി ഡ്രസിങ്​ റൂമിലും ആവേശം

text_fields
bookmark_border
messi-ramos
cancel

പാരീസ്​: ബാഴ്​സലോണ വിട്ട് സൂപ്പർ താരം ലയണൽ മെസ്സിയെത്തിയതോടെ​ ഫ്രഞ്ച്​ ക്ലബായ പി.എസ്​ജിയുടെ ഡ്രസിങ്​ റൂമിലും ആവേശം. ലാലിഗയിലെ തന്‍റെ എതിരാളിയായിരുന്ന സെർജിയോ റാമോസ്​ അടക്കമുള്ള താരങ്ങൾക്കൊപ്പം മെസ്സി വ്യാഴാഴ്ച പരിശീലനം നടത്തി. ​

പി.എസ്​.ജി താരങ്ങൾക്കൊപ്പം താരം ഡ്രസിങ്​ റൂമിലെത്തുന്നതിന്‍റെയും പരിശീലിക്കുന്നതിന്‍റെയും വിഡിയോ ക്ലബ്​ ഇൻസ്റ്റഗ്രാമിൽ പങ്കു​വെച്ചിട്ടുണ്ട്​. ബദ്ധശത്രുക്കളായിരുന്ന മെസ്സിയെ കെട്ടിപ്പിടിച്ചാണ്​ റാമോസ്​ സ്വാഗതം ചെയ്യുന്നത്​. ഇരുവരും കുശലം പറയുന്നതും വിഡിയോയിൽ കാണാം.

ലാലിഗയുടെ സാ​മ്പ​ത്തി​ക നി​യ​ന്ത്ര​ണ​ങ്ങളെ തുടർന്നാണ്​ കുട്ടിക്കാലം തൊട്ട്​ പന്തു തട്ടുന്ന ബാഴ്​സ വിടാൻ മെസ്സി നിർബന്ധിതനായത്​. ശേഷം ബാഴ്​സയിലെ പഴയ കൂട്ടുകാരൻ നെയ്​മറടക്കമുള്ളവർ അണിനിരക്കുന്ന പി.എസ്​.ജിയാണ്​ മെസ്സി തന്‍റെ ക്ലബായി തെരഞ്ഞെടുത്തത്​.

രണ്ടുവർഷത്തേക്കാണ്​ കരാർ. മെസ്സി എത്തിയതോടെ പി.എസ്​.ജിയുടെ ഔദ്യോഗിക ക്ലബ്​ സ്​റ്റോറുകളിലെല്ലാം വൻ തിരക്കാണ്​. മെസ്സിയുടെ 30ാം നമ്പർ ജഴ്​സിയെല്ലാം ചൂടപ്പം പോലെയാണ്​ വിറ്റുപോകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psgLionel Messisergio ramos
News Summary - Lionel Messi and Sergio Ramos met at PSG dressing room Watch video
Next Story