Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാ​ല​ൻ ഡി ​ഓ​ർ; മെ​സ്സി, യ​മാ​ൽ പ​ട്ടി​ക​യി​ൽ

text_fields
bookmark_border
ബാ​ല​ൻ ഡി ​ഓ​ർ; മെ​സ്സി, യ​മാ​ൽ പ​ട്ടി​ക​യി​ൽ
cancel

പാ​രി​സ്: ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബാ​ൾ താ​ര​ത്തി​ന് ഫ്ര​ഞ്ച് ഫു​ട്ബാ​ൾ മാ​ഗ​സി​ൻ ന​ൽ​കു​ന്ന ബാ​ല​ൻ ഡി ​ഓ​ർ പു​ര​സ്കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള പ​ട്ടി​ക​യി​ൽ സ്പെ​യി​നി​ലെ​യും പാ​രി​സ് സെ​ന്റ് ജെ​ർ​മെ​യ്നി​ലെ​യും താ​ര​ങ്ങ​ൾ​ക്ക് മേ​ധാ​വി​ത്വം. അ​ർ​ജ​ന്റീ​ന ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സ്സി​യും ഫ്രാ​ൻ​സി​ന്റെ​യും റ​യ​ൽ മ​ഡ്രി​ഡി​ന്റെ​യും സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബാ​പ്പെ​യും കൂ​ട്ട​ത്തി​ലു​ണ്ട്. ലോ​ക ജേ​താ​ക്ക​ളാ​യ സ്പെ​യി​നി​ൽ​നി​ന്ന് ല​മീ​ൻ യ​മാ​ൽ, ഫെ​റാ​ൻ ടോ​റ​സ്, മാ​ർ​ക് കു​കു​റ​യ്യ, പൗ ​കു​ബാ​ർ​സി, റോ​ഡ്രി, ഫാ​ബ്രി​യാ​ൻ റൂ​യി​സ് എ​ന്നി​വ​ർ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി. നി​ല​വി​ലെ ജേ​താ​വ് ഉ​സ്മാ​ൻ ഡെം​ബ​ലെ, അ​ഷ്റ​ഫ് ഹ​കീ​മി,

ഖ്വി​ച്ച ക്വാ​ര​റ്റ്‌​സ്‌​ഖേ​ലി​യ, മ​ർ​ക്വി​ഞ്ഞോ​സ്, യാ​വോ നെ​വ​സ്, വി​ല്ലി​യ​ൻ പാ​ച്ചോ, വി​റ്റി​ഞ്ഞ, നൂ​നോ മെ​ൻ​ഡ​സ് എ​ന്നി​വ​രും റൂ​യി​സി​നും ടോ​റ​സി​നു​മൊ​പ്പം പി.​എ​സ്.​ജി​യി​ൽ​നി​ന്ന് 30 അം​ഗ പ​ട്ടി​ക​യി​ലു​ണ്ട്. ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷ​മാ​ണ് മെ​സ്സി പ​ട്ടി​ക​യി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത്. ലൂ​യി​സ് ഡി ​ലാ ഫ്യു​വ​ന്റെ (സ്പെ​യി​ൻ), മൈ​ക്ക​ൽ ആ​ർ​ട്ടെ​റ്റ (ആ​ഴ്സ​ന​ൽ), ഉ​നാ​യ് എ​മെ​റി (ആ​സ്റ്റ​ൻ വി​ല്ല), വി​ൻ​സെ​ന്റ് കൊ​മ്പ​നി (ബ​യേ​ൺ മ്യൂ​ണി​ക്), ലൂ​യി​സ് എ​ൻ​റി​ക്വെ (പി.​എ​സ്.​ജി) എ​ന്നി​വ​ർ മി​ക​ച്ച പ​രി​ശീ​ല​ക​ന്റെ സ്ഥാ​ന​ത്തേ​ക്കും മ​ത്സ​രി​ക്കു​ന്നു. വോ​ട്ടെ​ടു​പ്പി​ന് ശേ​ഷം ഒ​ക്ടോ​ബ​ർ 26ന് ​ല​ണ്ട​നി​ൽ പു​ര​സ്കാ​ര ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lionel Messi and Lamine Yamal Included in Ballon d'Or Nominees List
Next Story