Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മെസ്സി സിറ്റിയുമായി കരാർ ഉറപ്പിച്ചതായി റിപ്പോർട്ട്​; അമേരിക്കൻ ലീഗിലും കളിക്കേണ്ടി വരും
cancel
Homechevron_rightSportschevron_rightFootballchevron_rightമെസ്സി സിറ്റിയുമായി...

മെസ്സി സിറ്റിയുമായി കരാർ ഉറപ്പിച്ചതായി റിപ്പോർട്ട്​; അമേരിക്കൻ ലീഗിലും കളിക്കേണ്ടി വരും

text_fields
bookmark_border

ബാഴ്​സലോണ: പ്രീ-സീസൺ പരിശീലന പരിപാടിക്കായി ബാഴ്‌സയിലേക്ക് മടങ്ങാൻ വിസമ്മതിച്ച ലയണൽ മെസ്സി മാഞ്ചസ്​റ്റർ സിറ്റിയുടെ ഉടമകളായ സിറ്റി ഫുട്​ബാൾ ഗ്രൂപ്പുമായി 700 മില്യൺ യൂറോ കരാർ അംഗീകരിച്ചതായി യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ച്​ വർഷത്തേക്കാണ്​ കരാർ.

ഇതിൽ അമേരിക്കയിലെ മേജർ സോക്കർ ലീഗി​െൻറ ഭാഗമായ ന്യൂയോർക്ക് സിറ്റി എഫ്‌.സിക്ക് വേണ്ടിയും അർജൻറീനൻ താരം കളിക്കണമെന്ന നിബന്ധനയും ഉൾപ്പെടുന്നുണ്ടെന്നാണ്​ വിവരം. ആദ്യ മൂന്ന്​ വർഷം ഇംഗ്ലണ്ടിലും ബാക്കി അമേരിക്കയിലുമായിരിക്കും കളിക്കുക. അബൂദബി ആസ്​ഥാനമായുള്ള സിറ്റി ഗ്രൂപ്പിന്​ കീഴിലെ ടീമുകളാണ്​ മാഞ്ചസ്​റ്റർ സിറ്റിയും ന്യൂയോർക്ക്​ സിറ്റിയും.

ലയണൽ മെസ്സിക്ക്​ ബാഴ്​സയിൽ ഇനി നിൽക്കാനാവില്ലെന്ന്​ കഴിഞ്ഞദിവസം പിതാവ്​ ജോർജ്ജ്​ മെസ്സി അറിയിച്ചിരുന്നു. മകൻ ക്ലബ്​ വിടുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

മെസ്സിയുടെ കൂടുമാറ്റം സംബന്ധിച്ച അനിശ്ചിതത്വം നീക്കാൻ പിതാവും ഏജൻറും ബാഴ്​സലോണയിലുണ്ട്​. ക്ലബ്​ മാനേജ്​മെൻറുമായുള്ള ചർച്ചക്കായാണ്​ പിതാവെത്തിയത്​​.

700 മില്യൺ യൂറോ ലഭിച്ചാലേ താ​രത്തെ വിട്ടയക്കൂവെന്നായിരുന്നു​ ബാഴ്​സയുടെ നിലപാട്​. ജൂൺ പത്തിനു മുമ്പായിരുന്നു​ ട്രാൻസ്​ഫർ എങ്കിൽ ഇത്രയും തുക റിലീസ്​ ക്ലോസായി ​നൽകേണ്ടിയിരുന്നില്ല. മെസ്സി അവസാനമായി കരാർ പുതുക്കിയപ്പോൾ ഇക്കാര്യം രേഖപ്പെടുത്തിയിരുന്നു. ജൂൺ പത്തു കഴിഞ്ഞാൽ ബാഴ്​സക്ക്​ റിലീസ്​ ക്ലോസ്​ ആവശ്യപ്പെടാം​. എന്നാൽ, കോവിഡ്​ കാരണം സീസൺ നീണ്ടതിനാൽ റിലീസ്​ ക്ലോസ്​ ആവശ്യപ്പെടാൻ ക്ലബിനാവില്ലെന്നാണ്​ മെസ്സിയുടെ വക്കീൽ പറഞ്ഞിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballLionel Messimanchestery citycity gorupFC Barcelona
News Summary - Lionel Messi 'agrees €700m wage deal' with Manchester City on 5-year contract
Next Story