Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപൂത്തുലയട്ടെ...

പൂത്തുലയട്ടെ മഞ്ഞക്കണിക്കൊന്ന; ഐ.എസ്.എൽ: ജയം തുടരാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ

text_fields
bookmark_border
പൂത്തുലയട്ടെ മഞ്ഞക്കണിക്കൊന്ന; ഐ.എസ്.എൽ: ജയം തുടരാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ
cancel
camera_alt

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ

കൊ​ച്ചി: ഐ.​എ​സ്.​എ​ൽ സീ​സ​ണി​ലെ ആ​റ്റു​നോ​റ്റ് കി​ട്ടി​യ വി​ജ​യ​ത്തി​ന്‍റെ തു​ട​ർ​ച്ച തേ​ടി സ്വ​ന്തം ത​ട്ട​ക​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് ഇ​റ​ങ്ങു​ന്നു. വി​ഷു​ദി​ന​മാ​യ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 7.30ന് ​കൊ​ച്ചി ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ വെ​ച്ചാ​ണ് മ​ഞ്ഞ​പ്പ​ട​യു​ടെ മ​ത്സ​രം. നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡ് എ​ഫ്.​സി​യാ​ണ് എ​തി​രാ​ളി​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം ചി​ര​വൈ​രി​ക​ളാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ 2-1ന് ​ത​ക​ർ​ത്ത​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ്. സീ​സ​ണി​ലെ ആ​ദ്യ ഏ​ഴ് ക​ളി​ക​ളി​ൽ ആ​റും തോ​ൽ​ക്കു​ക​യും ഒ​രെ​ണ്ണം മാ​ത്രം സ​മ​നി​ല പി​ടി​ക്കു​ക​യും ചെ​യ്ത് ദ​യ​നീ‍യ സ്ഥി​തി​യി​ലെ​ത്തി നി​ൽ​ക്കു​ക​യാ​യി​രു​ന്നു ടീം. ​ഇ​തി​നി​ടെ​യാ​ണ് ബം​ഗ​ളൂ​രു​വി​നെ​തി​രെ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത് ആ​ശ്വാ​സ ജ​യം നേ​ടി​യ​ത്. പു​തി​യ പ​രി​ശീ​ല​ക​ൻ ആ​ഷ്​​ലി വെ​സ്റ്റ്‍വു​ഡി​ന് കീ​ഴി​ൽ ടീം ​സ​ജ്ജ​മാ​യി​ട്ടു​ണ്ട്.

നാ​ലു പോ​യ​ൻ​റു​മാ​യി 13ാം സ്ഥാ​ന​ത്താ​ണ് ബ്ലാ​സ്റ്റേ​ഴ്സു​ള്ള​ത്. ആ​റ് പോ​യ​ന്റു​മാ​യി പ​ത്താം സ്ഥാ​ന​ത്താ​ണ് ഇ​ന്ന​ത്തെ എ​തി​രാ​ളി​ക​ളാ​യ നോ​ർ​ത്ത് ഈ​സ്റ്റ് ടീം. ​ബം​ഗ​ളൂ​രു​വി​നെ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തി​ലെ അ​തേ ലൈ​ന​പ്പും ക​ളി​ത​ന്ത്ര​ങ്ങ​ളും ത​ന്നെ​യാ​യി​രി​ക്കും ബ്ലാ​സ്റ്റേ​ഴ്സ് വി​ഷു​ദി​ന​ത്തി​ലും പു​റ​ത്തെ​ടു​ക്കു​ക. പ്ര​മു​ഖ​ർ പ​ല​രും ടീം ​വി​ട്ട​തോ​ടെ ദു​ർ​ബ​ല​മാ​യ മ​ഞ്ഞ​പ്പ​ട​ക്ക് ഐ.​എ​സ്.​എ​ല്ലി​ൽ​നി​ന്നു​ള്ള ത​രം​താ​ഴ്ത്ത​ൽ ഒ​ഴി​വാ​ക്കാ​ൻ ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​ണ്.

വം​ശീ​യാ​ധി​ക്ഷേ​പ പ​രാ​തി; അ​ച്ച​ട​ക്ക സ​മി​തി​ക്ക് വി​ട്ട് എ.​ഐ.​എ​ഫ്.​എ​ഫ്

ന്യൂ​ഡ​ൽ​ഹി: ഐ.​എ​സ്.​എ​ൽ മ​ത്സ​ര​ത്തി​നി​ടെ ത​ങ്ങ​ളു​ടെ താ​ര​ത്തി​നു​നേ​രെ വം​ശീ​യ അ​ധി​ക്ഷേ​പം ഉ​ണ്ടാ​യെ​ന്നു​കാ​ണി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ന​ൽ​കി​യ പ​രാ​തി അ​ച്ച​ട​ക്ക സ​മി​തി​ക്ക് കൈ​മാ​റി അ​ഖി​ലേ​ന്ത്യാ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ. ഏ​പ്രി​ൽ 11ന് ​ബം​ഗ​ളൂ​രു​വി​ലെ ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ളി​ക്കി​ടെ ബ്ലാ​സ്റ്റേ​ഴ്സി​ന്റെ സെ​ന​ഗാ​ൾ താ​രം ഫാ​ലോ എ​ൻ​ഡി​യാ​യെ ബം​ഗ​ളൂ​രു എ​ഫ്.​സി ആ​രാ​ധ​ക​ർ അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​ണ് പ​രാ​തി. വം​ശീ​യ​ത​യോ​ട് യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ലെ​ന്നും ഫു​ട്ബാ​ൾ മൈ​താ​ന​ങ്ങ​ളി​ൽ വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്ക് സ്ഥാ​ന​മി​ല്ലെ​ന്നും എ.​ഐ.​എ​ഫ്.​എ​ഫ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football MatchNorthEast United FCKerala Blasters FCvishu specialLatest News
News Summary - Let the flowers bloom, and the yellow flowers bloom.
Next Story