Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാലൺഡി ഓർ: നെയ്​മറിന്​ വോട്ടു കുറവ്​; മെസ്സി, ക്രിസ്റ്റ്യ​േനാ, ജോർജീന്യോ, ലെവൻഡോവ്​സ്​കി എന്നിവർക്ക്​ സാധ്യത

text_fields
bookmark_border
Ballon dOr
cancel

പാരിസ്​: ഈ വർഷത്തെ ബാലൺഡിഓർ ആരു നേടുമെന്നറിയാൻ രണ്ടു മാസം കൂടി കാത്തിരിക്കണം. എങ്കിലും ആ ഗ്ലാമർ താര​ത്തെ കണ്ടെത്താനുള്ള വോട്ടിങ്​ ആരംഭിച്ചു കഴിഞ്ഞു. നിരവധി ഘട്ടങ്ങൾക്കൊടുവിലാണ്​​ ​േലാക​ത്തെ ഏറ്റവും മൂല്യമുള്ള ഫുട്​ബാൾ താരത്തെ കണ്ടെത്തുന്നത്​. നിലവിൽ 30 അംഗ പട്ടികയാണ്​ പുരസ്​കാരം നൽകുന്ന ഫ്രാൻസെ ഫുട്​ബാൾ മാഗസിൻ പുറത്തുവിട്ടിരിക്കുന്നത്​. ഇവരിൽ നിന്ന്​ ആദ്യ ഘട്ട വോ​ട്ടെടുപ്പിലെ ഫലം പരിശോധിച്ച്​ അവസാന പത്തു പേരുടെയും പിന്നാലെ മൂന്ന്​ പേരുടെയും ചുരുക്കപ്പട്ടികയുണ്ടാക്കും. വിവിധ രാജ്യങ്ങളുടെയും ​ക്ലബുകളുടെയും കോച്ചുമാരും ക്യാപ്​റ്റന്മാരും സ്​പോർട്​സ്​ ജേർണലിസ്റ്റുകളും വോട്ടിങ്ങിൽ പ​ങ്കെുടുക്കും. പൊസിഷണൽ വോട്ടിങ്​ സിസ്റ്റമാണ്​ രീതി. ഓരോരുത്തർക്കും അഞ്ച്​, മൂന്ന്​, ഒന്ന്​ വീതം പോയന്‍റുകളുള്ള മൂന്നു വോട്ടുകൾ നൽകാം. ആകെ പോയന്‍റുകൾ ​കൂട്ടിനോക്കിയാണ്​ ജേതാവിനെ കണ്ടെത്തുന്നത്​.

ഫൈനൽ ലിസ്റ്റ്​ ആയിട്ടില്ലെങ്കിലും ആദ്യ ഘട്ട വോട്ടിങ്ങിന്‍റെ അടിസ്​ഥാനത്തിൽ ഫ്രഞ്ച്​ പത്രം 'ലെ'ക്വീപ്'​ പറയുന്നത്​ ബ്രസീലിയൻ സൂപ്പർ താരം നെയ്​മറിന്​​ വോട്ട്​ വളരെ കുറവാണെന്നാണ്​.


സൂപ്പർ താരം ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ജോർജീനി​േയാ, കരീം ബെൻസേമ, റോബർട്ട്​ ലെവൻഡോവ്​സ്​കി എന്നിവാരാണ്​ വോട്ടിൽ മുന്നിലെന്നാണ്​ വിവരം​.

ആദ്യ ഘട്ട വോ​ട്ടെടുപ്പ്​ കഴിയുന്നതോടെ പത്തുപേരുടെ ലിസ്റ്റ്​ പുറത്തുവിടും. അവസാന പത്തിലും പി.എസ്​.ജി താരം നെയ്​മർ ഉണ്ടാവാനിടയില്ലെന്നും 'ലെ'ക്വീപ്'​ പത്രം പറയുന്നു.

30 അംഗ പട്ടിക ഇങ്ങനെ:

1. സീസര്‍ അസ്പ്​ലിക്യൂറ്റ

2. നിക്കോലോ ബരേല

3. കരിം ബെൻസേമ

4. ലിയാനാര്‍ഡോ ബൊനൂച്ചി

5. ജോര്‍ജീനിയോ ചെല്ലിനി

6. കെവിന്‍ ഡിബ്രുയിന്‍

7. റൂബന്‍ ഡിയസ്

8. ജിയാലൂജി ഡോണറുമ്മ

9. ബ്രൂണോ ഫെര്‍ണാണ്ടസ്

10. ഫില്‍ ഫോഡന്‍

11. എര്‍ലിംങ് ഹാലന്‍റ്​

12.ജോര്‍ജീന്യോ

13. ഹാരി കെയ്ന്‍

14. എന്‍ഗോളോ കാന്‍റെ

15. സിമോണ്‍ കെജര്‍

16. റൊബേര്‍ട്ട് ലെവൻഡോവ്​സ്​കി

17. റൊമേലു ലുക്കാക്കു

18. റിയാദ് മെഹ്​റെസ്

19. ലൗടാരോ മാര്‍ട്ടിനസ്

20. കെയ്​ലിയന്‍ എംബാപ്പെ

21. ലയണല്‍ മെസി

22. ലൂക്കാ മോഡ്രിച്ച്

23. ജെറാദ് മൊറേനോ

24. മാസണ്‍ മൗണ്ട്

25. നെയ്മര്‍

26. പെഡ്രി

27. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

28. മുഹമ്മദ് സലാഹ്

29. റഹീം സ്‌റ്റെര്‍ലിങ്


30. ലൂയിസ് സുവാരസ്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The golden boys! L'Equipe name Lionel Messi, Cristiano Ronaldo, Jorginho, Robert Lewandowski and Karim Benzema as the Ballon d'Or potential winners, while Neymar is tipped to struggle for votes
Next Story