യൂറോപ ലീഗ്: ലെസ്റ്റർ പുറത്ത്
text_fieldsനാപോളിയുടെ ജയമാേഘാഷിക്കുന്ന എലിഫ് എൽമാസും ഡ്രൈസ് മെർട്ടൻസും
യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ രണ്ടാംതല ടൂർണമെൻറായ യൂറോപ ലീഗിലെ ഗ്രൂപ് ഘട്ട മത്സരങ്ങൾ പൂർത്തിയായപ്പോൾ കരുത്തരായ ലെസ്റ്റർ സിറ്റി നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായി. ഗ്രൂപ് സിയിലെ നിർണായക മത്സരത്തിൽ നാപോളിയോട് 3-2ന് തോറ്റ് മൂന്നാമതായതാണ് ലെസ്റ്ററിന് തിരിച്ചടിയായത്.
എട്ട് ഗ്രൂപ്പുകളിലെയും ചാമ്പ്യന്മാരായ ഒളിമ്പിക് ലിയോൺ, എ.എസ് മൊണാകോ, സ്പാർട്ടക് മോസ്കോ, എയ്ൻട്രാക്ട് ഫ്രാങ്ക്ഫർട്ട്, ഗലാറ്റസറായ്, ക്രവേന സ്വെസ്ദ, ബയർ ലെവർകൂസൻ, വെസ്റ്റ്ഹാം യുനൈറ്റഡ് ടീമുകളാണ് യോഗ്യത നേടിയത്.
രണ്ടാം സ്ഥാനക്കാരായ റേഞ്ചേഴ്സ്, റയൽ സോസിഡാഡ്, നാപോളി, ഒളിമ്പിയാകോസ്, ലാസിയോ, ബ്രാഗ, റയൽ ബെറ്റിസ്, ഡൈനാമോ സഗ്രബ് ടീമുകൾക്ക് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകളിലെ മൂന്നാം സ്ഥാനക്കാരുമായി പ്ലേഓഫ് കളിക്കണം.