Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലാ ലിഗയിൽ പ്രതീക്ഷയുടെ സ്വർഗമേറി ബാഴ്​സയും റയലും; ഒന്നാമതുള്ള അത്​ലറ്റികോയെ വീഴ്​ത്തി സെവിയ്യ
cancel
Homechevron_rightSportschevron_rightFootballchevron_rightലാ ലിഗയിൽ പ്രതീക്ഷയുടെ...

ലാ ലിഗയിൽ പ്രതീക്ഷയുടെ സ്വർഗമേറി ബാഴ്​സയും റയലും; ഒന്നാമതുള്ള അത്​ലറ്റികോയെ വീഴ്​ത്തി സെവിയ്യ

text_fields
bookmark_border

മഡ്രിഡ്​: ഒന്നാം സ്​ഥാനത്ത്​ ബഹൂദൂരം മുന്നിൽ കുതിച്ച അത്​ലറ്റികോ മഡ്രിഡ്​ നിർണായക പോരാട്ടത്തിൽ സെവിയ്യയോടു തോറ്റ്​​ പോയിന്‍റ്​ കളഞ്ഞതോടെ കിരീടത്തിലേക്ക്​ ഇനി കാര്യങ്ങൾ എളുപ്പമെന്ന ആത്​മവിശ്വാസത്തിൽ വമ്പന്മാരായ റയൽ മഡ്രിഡും ബാഴ്​സലോണയും. സെവിയ്യയുടെ അർജന്‍റീന താരം അക്യുനയാണ്​ നിർണായക ഗോളുമായി അത്​ലറ്റികോയുടെ അന്തകനായത്​. നേരത്തെ സെവിയ്യക്കനുകൂലമായി ലഭിച്ച പെനാൽറ്റി രക്ഷപ്പെടുത്തി ജാൻ ഒബ്​​ലാക്​ വലിയ തോൽവിയിൽനിന്ന്​ ടീമിനെ രക്ഷപ്പെടുത്തിയിരുന്നു. തോൽവിയോടെ രണ്ടാമതുള്ള റയലുമായി അത്​ല​റ്റികോയുടെ പോയിന്‍റ്​ അകലം മൂന്നായി ചുരുങ്ങി. നാല്​ പോയിന്‍റ്​ അകലവുമായി മൂന്നാമതാണെങ്കിലും ബാഴ്​സലോണ തിങ്കളാഴ്ച ദുർബലരായ റയൽ വയ്യഡോളിഡിനെതിരെ ജയം പിടിക്കാനായാൽ വിലപ്പെട്ട മൂന്നു പോയിന്‍റുമായി അത്​ലറ്റിക്കോക്ക്​ തൊട്ടരികെയെത്തും. കിരീടം സ്വപ്​നം കാണുന്ന റയൽ- ബാഴ്​സ ടീമുകൾ പരസ്​പരം മുഖാമുഖം വരുന്ന എൽക്ലാസിക്കോ അടുത്തയാഴ്ച നടക്കാനിരിക്കെ ലാലിഗയിൽ പോരാട്ടം കൂടുതൽ കനക്കും.

അത്​ലറ്റികോയെ വീഴ്​ത്തിയ സെവിയ്യയാണ്​ 58 പോയിന്‍റുമായി പട്ടികയിൽ നാലാമത്​.

ഞായറാഴ്ച നടന്ന മറ്റു ലാ ലിഗ മത്സരങ്ങളിൽ കാഡിസ്​ വലൻസിയയെയും (2-1), സെൽറ്റ വിഗോ അലാവസിനെയും (3-1) തോൽപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Leaders Atletico Madrid suffered a rare La Liga defeat as Marcos Acuna's header earned Sevilla victory.
Next Story