Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോളുമായി വസ്​കസും...

ഗോളുമായി വസ്​കസും അസെൻസിയോയും; ലാലിഗയിൽ റയൽ മഡ്രിഡ്​ ഒന്നാമത്​

text_fields
bookmark_border
ഗോളുമായി വസ്​കസും അസെൻസിയോയും; ലാലിഗയിൽ റയൽ മഡ്രിഡ്​ ഒന്നാമത്​
cancel

മ​ഡ്രിഡ്​: സെൽറ്റാ ​വിഗോയെ 2-0ത്തിന്​ തോൽപിച്ച്​ റയൽ മഡ്രിഡ്​ വിജയ വഴിയിൽ. പ്രതിരോധ നായകൻ സെർജിയോ റാമോസില്ലാതെയാണ്​ റയൽ മഡ്രിഡ്​ കളത്തിലിറങ്ങിയത്​. എങ്കിലും പ്രതിരോധം പാളാതെ കളിച്ച ചാമ്പ്യന്മാർ അനായാസം ജയിച്ചു.


ആറാം മിനിറ്റിൽ തന്നെ റയൽ മഡ്രിഡ്​ മുന്നിലെത്തിയിരുന്നു. മുന്നേറ്റ താരം ലൂക്കാസ്​ വസ്​കസിന്‍റെ ഗോളിലാണ്​ റയൽ ട്രാക്കിലായത്​. രണ്ടാം പകുതി മാർകോ അസെൻസിയോയും(53) ഗോൾ നേടിയതോടെ റയൽ മഡ്രിഡ്​ വിജയം ഉറപ്പിച്ചു.

ജയത്തോടെ, അത്​ലറ്റികോ മഡ്രിഡിനെ കടത്തിവെട്ടി റയൽ മഡ്രിഡ്​ ഒന്നാം സ്​ഥാനത്തേക്ക്​ കയറി. 17 മത്സരത്തിൽ 36 പോയന്‍റാണ്​ റയൽ മഡ്രിഡിന്​. മൂന്ന്​ മത്സരം കുറവ്​ കളിച്ച അത്​ലറ്റികോ മഡ്രിഡ്​ 35 പോയന്‍റുമായി രണ്ടാം സ്​ഥാനത്താണ്​. മുൻ ചാമ്പ്യന്മാരായ ബാഴ്​സലോണ 25 പോയന്‍റുമായി ആറാം സ്​ഥാനത്താണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridlaliga
Next Story