Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇത്​ ബാഴ്​സ മാനേജ്​മെൻറിനുള്ള അടി; അര​േങ്ങറ്റത്തിൽ തന്നെ രണ്ടു ഗോളും അസിസ്​റ്റുമായി സുവാരസ്​
cancel
Homechevron_rightSportschevron_rightFootballchevron_rightഇത്​ ബാഴ്​സ...

ഇത്​ ബാഴ്​സ മാനേജ്​മെൻറിനുള്ള 'അടി'; അര​േങ്ങറ്റത്തിൽ തന്നെ രണ്ടു ഗോളും അസിസ്​റ്റുമായി സുവാരസ്​

text_fields
bookmark_border

മഡ്രിഡ്​: ലൂയിസ്​ സുവാരസിനെ പറഞ്ഞയക്കേണ്ടെന്ന്​ ബാഴ്​സലോണ മാനേജ്​മെൻറിന്​ ഇപ്പോൾ തോന്നിയിട്ടുണ്ടാവും. അത്​ലറ്റിക്കോ മഡ്രിഡിനായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ രണ്ടു ഗോളും അസിസ്​റ്റുമായി ഉറൂഗ്വായ്​ താരം ലൂയി സുവാരസ് ​ബാഴ്​സലോണ മാനേജ്​മെൻറിന്​ 'മറുപടി പറഞ്ഞു'. ബാഴ്​സയിൽ നിന്ന്​ ചുളുവിലക്ക്​ എത്തിയ പുതിയ താരത്തി​െൻറ കരുത്തിൽ ഡീഗോ സിമിയോണിയുടെ മഡ്രിഡ്​ ടീം ഗ്രനഡ​യെ 6-1ന്​ തകർത്തു.




'കഴിവു കെട്ടവനായി' തന്നെ തള്ളിപ്പറഞ്ഞവർക്കുള്ള തിരിച്ചടി കൂടിയായിരുന്നു ലൂയിസ്​ സുവാരസി​െൻറ പ്രകടനം. ആവേശം നിറഞ്ഞ മത്സരത്തിൽ പകരക്കാരനായിട്ടാണ്​ സുവാരസ്​ കളത്തിലിറങ്ങിയത്​. ആദ്യ മത്സരത്തിൽ തന്നെ ഉറൂഗ്വായ്​ താരത്തെ കളത്തിലിറക്കുമെന്ന്​ കോച്ച്​ ഡീഗോ സിമിയോണി നേരത്തെ വ്യക്​തമാക്കിയിരുന്നു.

സുവാരസ്​ കളത്തിലിറങ്ങുന്നതിനു മുന്നെ മൂന്നു ഗോളി​െൻറ ലീഡുയർത്തി അത്​ലറ്റിക്കോ കളി പിടിച്ചിരുന്നു​. ഡീഗോ കോസ്​റ്റ(9), എയ്​ഞ്ചൽ കൊരേര(47), ജാവോ ഫിലിക്​സ്​(65) എന്നിവരുടെ ഗോളിലായിരുന്നു അത്​ലറ്റികോ മുന്നിലെത്തിയത്​. 70ാം മിനിറ്റിൽ ഡീഗോ കോസ്​റ്റയെ പിൻവലിച്ചാണ്​ സുവാരസ്​ കളത്തിലിറങ്ങുന്നത്​. രണ്ടു മിനിറ്റിനുള്ളിൽ മാർകോസ്​ ലോറെ​െൻറക്ക്​(72) ഗംഭീര അസിസ്​റ്റ്​ നൽകിയാണ്​ സുവാരസ്​ തുടങ്ങിയത്​.

82ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കാൻ സുവാരസ്​ തയാറെടുത്തു നിന്നെങ്കിലും വാറിൽ റഫറി തീരുമാനം പുന:പരി​േ​ശാധിച്ചു. എന്നാൽ, ഗോളടിച്ചു തുടങ്ങുമെന്ന്​ സുവാരസി​െൻറ തീരുമാനത്തിൽ മാറ്റമൊന്നുമുണ്ടായില്ല. 85ാം മിനിറ്റിൽ സൂപ്പർ ഹെഡറിലൂടെ ഗോൾ. ഒടുവിൽ 93ാം മിനിറ്റിൽ സോളോ പ്രകടനത്തിലൂടെ മറ്റൊരു കിടിലൻ ഗോൾ. ഗ്രനഡയുടെ വെടി തീർന്നു. ജോർജ്​ മോലിനയാണ്​(87) എതിരാളികളുടെ ആശ്വാസ ഗോൾ നേടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:laligaLuis SuarezFC Barcelona
Next Story