Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്റ്റേഡിയത്തിൽ വേണ്ടത്ര സുരക്ഷയൊരുക്കിയില്ല; ഇന്റർ മയാമിക്ക് പിഴയിട്ട് കോൺകാകാഫ് അധികൃതർ
text_fieldsbookmark_border
േഫ്ലാറിഡ: അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ നായകത്വത്തിലുള്ള ഇന്റർ മയാമിക്ക് പിഴയിട്ട് കോൺകാകാഫ് അച്ചടക്ക സമിതി. കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടറിൽ മെക്സിക്കോയിൽനിന്നുള്ള മോന്റെറെക്കെതിരായ ഇരുപാദ മത്സരങ്ങളും പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.
മയാമിയുടെ തട്ടകമായ ചേസ് സ്റ്റേഡിയത്തിൽ ഏപ്രിൽ മൂന്നിന് നടന്ന ആദ്യപാദ മത്സരത്തിന് ആവശ്യമായ സുരക്ഷയൊരുക്കാത്തതിനാണ് പിഴ. എന്നാൽ, പിഴത്തുക എത്രയാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇന്റർ മയാമിയുടെ തോൽവിക്ക് പിന്നാലെ സ്റ്റേഡിയത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായിരുന്നു.
മത്സരത്തിൽ 2-1ന് തോറ്റ മയാമി മെക്സിക്കോയിൽ നടന്ന എവേ പോരാട്ടത്തിൽ 3-1നും പരാജയപ്പെട്ടിരുന്നു. ഭാവി മത്സരങ്ങളിൽ സംഭവങ്ങൾ ആവർത്തിച്ചാൽ കൂടുതൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് സമിതി ഇൻ്റർ മിയാമി അധികൃതർക്ക് മുന്നറിയിപ്പ് നൽകി.
Next Story

