ആരാകും സ്പെയിനിലെ രാജാവ്; പോരാട്ടം ഇഞ്ചോടിഞ്ച്, ഇനിയുള്ളതെല്ലാം നിർണായകം
text_fieldsമഡ്രിഡ്: ബാഴ്സലോണ ഒരുക്കിക്കൊടുത്ത വഴിയിൽ, അത്ലറ്റിേകാ മഡ്രിഡിനെ ഒാവർടേക്ക് ചെയ്ത് ഒന്നാം സ്ഥാനത്ത് എത്താൽ റയൽ മഡ്രിഡിന് എല്ലാ സൗകര്യവുമുണ്ടായിരുന്നു. പക്ഷേ, സെവിയ്യയുടെ പോരാട്ടവീര്യത്തിനു മുന്നിൽ കൈവിട്ടു. ഇഞ്ചുറി ടൈമിെൻറ അവസാന മിനിറ്റിലെ ഗോളിൽ തോൽവി ഒഴിവായിക്കിട്ടി എന്നു മാത്രം സമാധാനിക്കാം. 2-2ന് സമനിലയിൽ പിരിഞ്ഞ് ഒരു പോയൻറ് സ്വന്തമായതോടെ സ്പാനിഷ് ലാ ലിഗയിൽ റയൽ ബാഴ്സലോണയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. എല്ലാവരും 35 കളി പൂർത്തിയാക്കിയപ്പോൾ അത്ലറ്റികോ മഡ്രിഡ് (77), റയൽ മഡ്രിഡ് (75), ബാഴ്സലോണ (75) എന്നിങ്ങനെയാണ് ഒന്നു മുതൽ മൂന്നുവരെയുള്ള സ്ഥാനങ്ങൾ. ഇനിയുള്ള പോരാട്ടങ്ങളെല്ലാം 'ഫൈനൽ'.
അത്ലറ്റികോ മഡ്രിഡും ബാഴ്സലോണയും ഗോൾരഹിതമായി പിരിഞ്ഞതിെൻറ ആനുകൂല്യം മുതലെടുത്ത് മുന്നേറാനിറങ്ങിയ റയലിനെ വരച്ചവരയിൽ പിടിച്ചുനിർത്തിയാണ് സെവിയ്യ കളി കൈയിലെടുത്തത്.നാടകീയതകളിലൂടെയാണ് കളി തുടങ്ങിയത്. എങ്ങനെയും ജയിക്കാൻ ഒരുങ്ങിയ റയൽ 12ാം മിനിറ്റിൽ കരിം ബെൻസേമയിലൂടെ സെവിയ്യ വലകുലുക്കി. പക്ഷേ, വാറിലൂടെ പുനഃപരിശോധിച്ചപ്പോൾ ഒാഫ്സൈഡിലൂടെ ഗോൾ കാൻസൽ ചെയ്തു. 22ാം മിനിറ്റിൽ ഇവാൻ റാകിടിചിെൻറ ഹെഡ്ഡർ ക്രോസിൽ ഫെർണാണ്ടോ സെവിയ്യയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിലാണ് റയൽ ഒപ്പമെത്തിയത്. 67ാം മിനിറ്റിൽ ടോണി ക്രൂസ് നൽകിയ ക്രോസിൽ മാർകോ അസൻസിയോ സമനില ഗോൾ കുറിച്ചു.
തുടർന്ന് 75ാം മിനിറ്റ് മുതൽ കളത്തിൽ കണ്ടത് അവിശ്വസനീയമായ നാടകീയത. സെവിയ്യക്ക് അനുകൂലമായ കോർണർ കിക്ക് റയലിെൻറ കൗണ്ടർ അറ്റാക്കായി മാറിയപ്പോൾ പന്തുമായി കുതിച്ച ബെൻസേമ എതിർ പോസ്റ്റിൽ സെവിയ്യ ഗോളി ബോേണായുടെ ടാക്ലിങ്ങിൽ വീണു. ഫൗളിന് പെനാൽറ്റിക്കായി അപ്പീൽ ചെയ്ത റയൽ താരങ്ങളെ ഞെട്ടിക്കുന്നതായിരുന്നു റഫറിയുടെ തീരുമാനം.
'വാർ' പരിശോധനയിൽ, തൊട്ടുമുമ്പ് റയൽ ബോക്സിനുള്ളിൽ എഡർ മിലിറ്റോയുടെ ഹാൻഡ്ബാൾ കണ്ടുപിടിച്ച റഫറി സെവിയ്യക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഇവാൻ റാകിടിച് പന്ത് ലക്ഷ്യത്തിലെത്തിച്ച് ലീഡും നൽകി. കോച്ച് സിദാെൻറ പോലും ആത്മനിയന്ത്രണം നഷ്ടപ്പെടുത്തിയ റഫറിയുടെ തീരുമാനം മത്സരശേഷം ഏറെ വിമർശനത്തിന് കാരണമായി. േതാൽവി ഉറപ്പിച്ച റയലിന് ഇഞ്ചുറി ടൈമിെൻറ നാലാം മിനിറ്റിലാണ് സമനില ഗോൾ പിറക്കുന്നത്. അതാവെട്ട, ബോക്സിന് പുറത്തുനിന്നും ടോണി ക്രൂസ് തൊടുത്ത ഷോട്ട്, ബോക്സിനുള്ളിൽ എഡൻ ഹസാഡിെൻറ ബൂട്ടിൽ തൊട്ടുരുമ്മി വലയിൽ പതിച്ചു. ഹസാഡിെൻറ പേരിൽ കുറിച്ച ഗോളിലൂടെ റയലിന് ആശ്വാസ സമനി
ലീഗ് ഫിനിഷിങ് പോയൻറിൽ മൂന്ന് ടീമുകളുടെ ശേഷിക്കുന്ന മത്സരങ്ങൾ ഇങ്ങനെ.
അത്ലറ്റികോ മഡ്രിഡ് Vs റയൽ സൊസിഡാഡ്, ഒസാസുന, റയൽ വയ്യഡോളിഡ്.
ബാഴ്സലോണ Vs ലെവാെൻറ, സെൽറ്റ വിഗോ, െഎബർ.
റയൽ മഡ്രിഡ് Vs ഗ്രനഡ, അത്ലറ്റിക് ബിൽബാവോ, വിയ്യാറയൽ.

