Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗെറ്റാഫെയെ വീഴ്​ത്തി റയൽ ലാ ലിഗയിൽ രണ്ടാമത്​
cancel
Homechevron_rightSportschevron_rightFootballchevron_rightഗെറ്റാഫെയെ വീഴ്​ത്തി...

ഗെറ്റാഫെയെ വീഴ്​ത്തി റയൽ ലാ ലിഗയിൽ രണ്ടാമത്​

text_fields
bookmark_border

മഡ്രിഡ്​: അനായാസ ജയവുമായി ഗെറ്റാഫെയെ വീഴ്​ത്തി ലാ ലിഗയിൽ ഒന്നാമതുള്ള അറ്റ്​ലറ്റികോ മഡ്രിഡുമായി പോയിൻറ്​ അകലം കുറച്ച്​ റയൽ മഡ്രിഡ്​. മിനിറ്റുകൾക്കിടെ ബെൻസേമയും മെൻഡിയും നേടിയ ഇരട്ട ഗോളുകളാണ്​ റയലിന്​ വിജയമൊരുക്കിയത്​.

സിദാൻ സംഘം ഇതോടെ രണ്ടാം സ്​ഥാനക്കാ​രാവുകയും പോയിൻറ്​ വ്യത്യാസം അഞ്ചാക്കി കുറക്കുകയും ചെയ്​തെങ്കിലും അത്​ലറ്റികോ മഡ്രിഡിന്​ രണ്ടു കളികൾ അധികം ബാക്കിയുണ്ട്​.

മുൻനിരയിൽ എഡൻ ഹസാർഡ്​, സെർജിയോ റാമോസ്​, ഫ്രെഡറികോ വാൽവെർഡെ, ടോണി ക്രൂസ്​, അൽവാരോ ഒഡ്രിയോസോള എന്നിവർ പുറത്തിരുന്ന കളയിൽ 3-4-3 ഫോർമേഷനിലാണ്​ സിദാൻ ടീമിനെ ഇറക്കിയത്​. സ്​റ്റാർട്ടിങ്​ ഇലവനിൽ ആദ്യമായി ബൂട്ടുകെട്ടിയ 20കാരൻ മാർവിൻ പാർക്​ മികച്ച പ്രകടനവുമായി നിറഞ്ഞുനിന്നു. മറ്റൊരു താരം 20കാരനായ വിക്​ടർ കസ്​റ്റും കന്നിമത്സരത്തിനിറങ്ങി. ജയത്തോടെ റയൽ മഡ്രിഡിന്​ 20 കളികളിൽ 46 പോയിൻറാണ്​ സമ്പാദ്യം. ഒന്നാമതുള്ള അത്​ലറ്റിക്കോ മഡ്രിഡിന് 22 കളികളിൽ​ 51 പോയിൻറുണ്ട്​. മെസ്സി നയിക്കുന്ന ബാഴ്​സലോണക്ക്​ 43 പോയിൻറുണ്ട്​. സെവിയ്യ, വിയ്യാ റയൽ എന്നിവ 42ഉം 36ഉം പോയിൻറുമായി നാലും അഞ്ചും സ്​ഥാനങ്ങളിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Real MadridLaligaGetafe
News Summary - La Liga: Real Madrid Beat Getafe To Close Gap With League Leaders Atletico
Next Story