Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലാ ലിഗ: തകർപ്പൻ ജയവുമായി റയലും ബാഴ്സയും

text_fields
bookmark_border
റയൽ 4-1ന് മയ്യോർക്കയെയും ബാഴ്സ 4-0ത്തിന് കാഡിസിനെയുമാണ് തോൽപിച്ചത്
ലാ ലിഗ: തകർപ്പൻ ജയവുമായി റയലും ബാഴ്സയും
cancel
camera_alt

റ​യ​ൽ മ​ഡ്രി​ഡി​ന്റെ ഗോ​ൾ നേ​ടി​യ റോ​ഡ്രി​ഗോ വി​നീ​ഷ്യ​സ് ജൂ​നി​യ​റി​നൊ​പ്പം ആ​ഹ്ലാ​ദ​ത്തി​ൽ

മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ കരുത്തരായ റയൽ മഡ്രിഡും ബാഴ്സലോണയും മുന്നേറ്റം തുടരുന്നു. അഞ്ചാം റൗണ്ടിൽ ഇരുടീമുകളും ഉജ്ജ്വല ജയം സ്വന്തമാക്കി. റയൽ 4-1ന് മയ്യോർക്കയെയും ബാഴ്സ 4-0ത്തിന് കാഡിസിനെയുമാണ് തോൽപിച്ചത്. കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച റയലാണ് 15 പോയന്റുമായി ഒന്നാം സ്ഥാനത്ത്. ബാഴ്സ 13 പോയന്റുമായി രണ്ടാമതും.

റയലിനായി ഫെഡറികോ വാൽവെർഡെ, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, അന്റോണിയോ റൂഡിഗർ എന്നിവർ ഗോൾ നേടി. പരിക്കുമൂലം സ്റ്റാർ സ്ട്രൈക്കർ കരീം ബെൻസേമ കളിച്ചിരുന്നില്ല. ബാഴ്സക്കായി ഫ്രാങ്കി ഡിയോങ്, റോബർട്ട് ലെവൻഡോവ്സ്കി, അൻസു ഫാതി, ഉസ്മാദെന ഡെംബലെ എന്നിവരാണ് സ്കോർ ചെയ്തത്.

അത്‍ലറ്റികോ മഡ്രിഡും മികച്ച വിജയം കരസ്ഥമാക്കി. 4-1ന് സെൽറ്റ വിഗോയെയാണ് അത്‍ലറ്റികോ തകർത്തത്. എയ്ഞ്ചൽ കൊറിയ, റോഡ്രിഗോ ഡിപോൾ, യാനിക് കരസ്കോ എന്നിവർ അത്‍ലറ്റികോക്കായി ഗോൾ നേടിയപ്പോൾ ഒരു ഗോൾ എതിർ താരത്തിന്റെ വകയായിരുന്നു. സെവിയ്യ 3-2ന് എസ്പാന്യോളിനെ തോൽപിച്ചപ്പോൾ റയോ വയ്യെകാനോ 2-1ന് വലൻസിയയെയും ജിറോണ 2-1ന് റയൽ വല്ലഡോയ്ഡിനെയും പരാജയപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - La Liga: Real and Barca with a stunning victory
Next Story