Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെയ്മറുമായി തർക്കം; എംബാപ്പെയുടെ മാതാവിന് പറയാനുള്ളത് ഇതാണ്

text_fields
bookmark_border
Kylian Mbappe
cancel

പി.എസ്.ജിയിലെ സൂപ്പർ താരങ്ങൾ തമ്മിലുള്ള ശീതയുദ്ധമാണ് ഇപ്പോൾ ഫുട്ബാൾ ലോകത്തെ ചർച്ച വിഷയം. കെയ്‍ലിയൻ എംബാപ്പെയും ബ്രസീലിയൻ താരം നെയ്മറും തമ്മിലുള്ള തർക്കം പരിഹരിക്കാൻ സഹതാരങ്ങൾ വരെ ഇടപെട്ടിരിക്കുകയാണ്.

ഇതിനിടെയാണ് ആരോപണങ്ങൾ തള്ളി എംബാപ്പെയുടെ മാതാവ് ഫൈസ ലമാരി രംഗത്തുവന്നിരിക്കുന്നത്. മകൻ എംബാപ്പെയും സൂപ്പർ താരം നെയ്മറും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന മാധ്യമവാർത്തകൾ അവർ നിഷേധിച്ചു. ലെസ് പാരീസിയൻസിന്റെ ഡ്രസിങ് റൂമിൽ തനിക്ക് ഇപ്പോഴും ഉയർന്ന സ്ഥാനം ലഭിക്കാത്തതിൽ ഫ്രഞ്ച് താരം അസന്തുഷ്ടനാണെന്ന് മാധ്യമങ്ങൾ പറയുന്നു.

മോണ്ട്പെല്ലെയെറിനെതിരെ ടീം 5-2ന്‍റെ ഉജ്ജ്വല വിജയം നേടിയെങ്കിലും സൂപ്പർ താരങ്ങൾക്കിടയിലെ ഭിന്നത ആവേശം കെടുത്തുന്നതായിരുന്നു. സീസണിലെ ആദ്യ മത്സരത്തിൽ എംബാപ്പെ കളിച്ചിരുന്നില്ല. മോണ്ട്പെല്ലെയെറിനെ കളത്തിലിറങ്ങിയ ഫ്രഞ്ച് താരം ഒരു ഗോൾ നേടി. എന്നാൽ, പെനാൾട്ടി നഷ്ടപ്പെടുത്തി. സീസണിൽ മിന്നുംഫോം തുടരുന്ന നെയ്മർ മത്സരത്തിൽ രണ്ടു തവണ വലകുലുക്കി. ഇതിലൊന്ന് പെനാൾട്ടി ഗോളായിരുന്നു.

എന്നാൽ, ടീമിന് ലഭിച്ച രണ്ടാമത്തെ പെനാൾട്ടി എടുക്കുന്നതിനെ ചൊല്ലി ഇരുവരും കളത്തിൽ 'ഏറ്റുമുട്ടി'യതോടെയാണ് തർക്കം പരസ്യമായത്. എന്നാൽ, അഭ്യൂഹങ്ങളെല്ലാം അതിശയോക്തി നിറഞ്ഞതാണെന്നാണ് എംബാപ്പെയുടെ മാതാവ് പറയുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kylian Mbappe's mother comments on PSG superstar's situation with Neymar
Next Story