എംബാപ്പെ ഗോൾ.... ; ബെർണബ്യൂവിൽ സാബിക്കും റയലിനും വിജയത്തോടെ തുടക്കം
text_fieldsമഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ കിരീടം വീണ്ടെടുക്കനായി ഒരുങ്ങി പുറപ്പെട്ട റയൽ മഡ്രിഡിന് ജയത്തോടെ തുടക്കം. സീസണിലെ ആദ്യ മത്സരത്തിൽ ഒസാസുനയെ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു റയൽ മഡ്രിഡ് സ്വന്തം തട്ടകത്തിൽ തോൽപിച്ചത്. കളിയുടെ 51ാം മിനിറ്റിൽ സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ ബൂട്ടിൽ നിന്നും പിറന്ന പെനാൽറ്റി ഗോൾ റയലിന്റെ വിജയമൊരുക്കി.
പുതിയ പരിശീലകൻ സാബി അലോൻസോക്ക് മഡ്രിഡിന്റെ കളിമുറ്റമായ സാന്റിയാഗോ ബെർണബ്യൂവിൽ ജയത്തോടെ അരങ്ങേറ്റം കുറിക്കുന്നത് കാണാൻ അരലക്ഷത്തിലേറെ പേർ ഗാലറി നിറച്ചിരുന്നു. അഞ്ചുവർഷത്തോളം റയലിനും ശേഷം ബയേൺ മ്യുണികിനുമായി കളിച്ച സാബി അലോൻസോ കഴിഞ്ഞ ജൂണിലാണ് കാർലോ ആഞ്ചലോട്ടിയുടെ പകരക്കാരനായി റയലിന്റെ പരിശീലകനായി സ്ഥാനമേൽക്കുന്നത്. ക്ലബ് ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച ശേഷം ലാ ലിഗ സീസണിൽ വലിയ തയ്യാറെടുപ്പുമായാണ് സാബിയെത്തിയത്. മികച്ച താരനിരകൾ അടങ്ങിയ ക്ലബിനെ കിരീടത്തിലേക്ക് തിരികെയെത്തിക്കുകയെന്ന വെല്ലുവിളിക്ക് കരുതലോടെ തന്നെ സാബി തുടക്കം കുറിച്ചു.
68,000ത്തോളം കാണികൾ നിറഞ്ഞ സാന്റിയാഗോ ബെർണബ്യുവിൽ കലിയൻ എംബാപ്പെ, വിനീഷ്യസ് തുടങ്ങിയ മുൻനിരക്കാരുമായാണ് തുടക്കം കുറിച്ചത്. റോഡ്രിഗോയെ ആദ്യമത്സരത്തിൽ ഉപയോഗിച്ചില്ല. അർദ ഗ്യൂലർ, ചുവാമനി, വാൽവെർഡെ, ബ്രാഹിം ഡയസ് എന്നിവർ ഉൾപ്പെടെ അണിനിരന്ന െപ്ലയിങ് ഇലവനും, പകരക്കാരായി ഇറങ്ങിയ ഫ്രാൻങ്കോ മസ്റ്റാൻടുനോ, ഗോൺസാലോ ഗാർഷ്യ എന്നിവരുമായി നല്ല സന്ദേശമാണ് സാബി നൽകുന്നതെന്നാണ് ആരാധക വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

