കുവൈത്ത്-ബഹ്റൈൻ സൗഹൃദ ഫുട്ബാൾ സമനിലയിൽ
text_fieldsകുവൈത്ത് -ബഹ്റൈൻ സൗഹൃദ ഫുട്ബാൾ മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് അണ്ടർ-23 ഒളിമ്പിക് ടീം ബഹ്റൈൻ ദേശീയ ടീമുമായി നടത്തിയ സൗഹൃദ ഫുട്ബാൾ മത്സരം സമനിലയിൽ. തായ്ലൻഡിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഗോളുകൾ ഒന്നും നേടാനാകാതെ സമനിലയിൽ പിരിയുകയായിരുന്നു.
സെപ്റ്റംബർ 19 മുതൽ ഒക്ടോബർ എട്ടു വരെ ചൈനയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ യോഗ്യത മത്സരങ്ങൾക്കു മുന്നോടിയായാണ് സൗഹൃദ മത്സരം സംഘടിപ്പിച്ചത്.
പരിശീലനഭാഗമായി തായ്ലൻഡിൽ കുവൈത്ത് ടീമിന്റെ ക്യാമ്പ് നടന്നുവരുകയാണ്. കളിക്കാരുടെ ആരോഗ്യനില വർധിപ്പിക്കുന്നതിനും വരാനിരിക്കുന്ന മത്സരങ്ങൾക്കുള്ള തയാറെടുപ്പിന്റെയും ഭാഗമായാണ് ബഹ്റൈൻ ദേശീയ ടീമുമായി സൗഹൃദ മത്സരം സംഘടിപ്പിച്ചത്.

