Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകെ.പി.എൽ: പൊലീസിനെ...

കെ.പി.എൽ: പൊലീസിനെ തളച്ച് വയനാട് യുനൈറ്റഡ്

text_fields
bookmark_border
കെ.പി.എൽ: പൊലീസിനെ തളച്ച് വയനാട് യുനൈറ്റഡ്
cancel
camera_alt

കേരള പ്രീമിയർ ലീഗിൽ കേരള പൊലീസും വയനാട് യുനൈറ്റഡ് എഫ്.സിയും തമ്മിൽ നടന്ന മത്സരത്തിൽനിന്ന് - മുസ്തഫ അബൂബക്കർ

മലപ്പുറം: കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന കേരള പ്രീമിയർ ലീഗ് സൂപ്പർ സിക്സ് മത്സരത്തിൽ കേരള പൊലീസും വയനാട് യുനൈറ്റഡ് എഫ്.സിയും സമനിലയിൽ.

ഇരുടീമും ഓരോ ഗോൾവീതം നേടി. വിജയം ലക്ഷ്യമാക്കിയിറങ്ങിയ ഇരുടീമും മികച്ച പ്രകടനമാണ് നടത്തിയത്. 26ാം മിനിറ്റിൽ ഘാനതാരം അബ്ദുലൈയിലൂടെ വയനാട് മുന്നിലെത്തി. തിരിച്ചടിക്കാൻ കേരള പൊലീസ് പല മുന്നേറ്റങ്ങൾ നടത്തിയെങ്കിലും വയനാടിന്റെ പ്രതിരോധം അവയെല്ലാം തടഞ്ഞു.

എന്നാൽ, രണ്ടാംപകുതിയുടെ തുടക്കത്തിൽ 54ാം മിനിറ്റിൽ സജേഷിലൂടെ തിരിച്ചടിച്ചു. അബ്ദുലൈയാണ് കളിയിലെ മികച്ചതാരം. വെള്ളിയാഴ്ച വൈകീട്ട് നാലിന് കേരള ബ്ലാസ്റ്റേഴ്സും കേരള യുനൈറ്റഡ് എഫ്.സിയും മത്സരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPLWayanad United FC
News Summary - KPL: Wayanad United 1-1 police
Next Story