കെ.പി.എൽ: സാറ്റ് തിരൂരിന് തകർപ്പൻ തുടക്കം
text_fieldsകോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന കേരള പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ റിയല്‍ മലബാര്‍ എഫ്.സിയും സാറ്റ് തിരൂരും തമ്മിലുള്ള മത്സരത്തില്‍നിന്ന്
കോഴിക്കോട്: കേരള പ്രീമിയർ ലീഗ് ഫു്ടബാളിലെ ഗ്രൂപ് എയിലെ ഉദ്ഘാടന മത്സരത്തിൽ സാറ്റ് തിരൂരിന് തകർപ്പൻ ജയം. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റിയൽ മലബാർ എഫ്.സിയെ 7-0 നാണ് സാറ്റ് തോൽപിച്ചത്. പി. അർഷദും അനന്തു മുരളിയും ഇരട്ട ഗോൾ നേടി.
ഗെയ്ഹാർമൻ ബെലെക്ക്, സെയ്ല ടൂറെ, ജെ. ഫസലുറഹ്മാൻ എന്നിവരാണ് മറ്റ് സ്കോറർമാർ. ഞായറാഴ്ച എഫ്.സി അരീക്കോട് ഐഫ പട്ടാമ്പിയെ നേരിടും. ഉദ്ഘാടന ചടങ്ങിൽ കോർപറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് മുഖ്യാതിഥിയായി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, കെ.എഫ്.എ ട്രഷറർ ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.