Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകെ.പി.എൽ: കൊല്ലം സായി...

കെ.പി.എൽ: കൊല്ലം സായി സെന്ററിന് ജയം

text_fields
bookmark_border
KPL
cancel
camera_alt

കേ​ര​ള പ്രി​മി​യ​ർ ലീ​ഗ് ഫു​ട്ബാ​ളി​ൽ കെ.​എ​സ്.​ഇ.​ബി​ക്കെ​തി​രെ ഗോ​ൾ നേ​ടാ​നു​ള്ള കൊ​ല്ലം സാ​യ് സെ​ന്റ​റി​ന്റെ അ​തു​ൽ​കൃ​ഷ്ണ​യു​ടെ ശ്ര​മം


ക​ണ്ണൂ​ർ: ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബാ​ളി​ൽ സാ​യി സെ​ന്റ​ർ കൊ​ല്ല​ത്തി​ന് ജ​യം. കെ.​എ​സ്.​ഇ.​ബി​യെ​യാ​ണ് സാ​യി സെ​ന്റ​ർ മൂ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. കേ​ര​ള യു​നൈ​റ്റ​ഡ് എ​ഫ്.​സി​യും വ​യ​നാ​ട് യു​നൈ​റ്റ​ഡ് എ​ഫ്.​സി​യും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. സാ​യി സെ​ന്റ​റി​നാ​യി അ​നൂ​പ് (ര​ണ്ടു ഗോ​ൾ), മി​ദു​ൽ ഡോ​ളി, ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ ഗോ​ളു​ക​ൾ നേ​ടി. കെ.​എ​സ്.​ഇ.​ബി​ക്കാ​യി മു​ഹ​മ്മ​ദ് സ​ഫ്‍വാ​ൻ, മു​ഹ​മ്മ​ദ് അ​ജീ​ർ, മു​ഹ​മ്മ​ദ് ബി​ലാ​ൽ എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. സ​മ​നി​ല​ക്ക് വേ​ണ്ടി അ​വ​സാ​നം വ​രെ പൊ​രു​തി​യ കെ.​എ​സ്.​ഇ.​ബി​ക്ക് അ​വ​സാ​ന നി​മി​ഷം കി​ട്ടി​യ പെ​നാ​ൽ​റ്റി ഗോ​ളാ​ക്കാ​ൻ ലി​നി​ജോ ഗി​ല്‍ബ​ര്‍ട്ടി​നാ​യി​ല്ല.

ഷോ​ട്ട് ഗോ​ൾ പോ​സ്റ്റി​ന് ത​ട്ടി പു​റ​ത്താ​യി. ര​ണ്ടു വീ​തം ഗോ​ള​ടി​ച്ചാ​ണ് കേ​ര​ള യു​നൈ​റ്റ​ഡ് എ​ഫ്.​സി​യും വ​യ​നാ​ട് യു​നൈ​റ്റ​ഡ് എ​ഫ്.​സി​യും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച​ത്. അ​രു​ൺ​ലാ​ൽ, എം. ​ശ്രീ​നാ​ഥ് എ​ന്നി​വ​ർ വ​യ​നാ​ട് എ​ഫ്.​സി​ക്ക് വേ​ണ്ടി​യും വി​ല്യം, ക്ര​യി​മാ​ൻ ഗാ​ൻ ലി​യ​ൻ എ​ന്നി​വ​ർ കേ​ര​ള യു​നൈ​റ്റ​ഡ് എ​ഫ്.​സി​ക്ക് വേ​ണ്ടി​യും ഗോ​ളു​ക​ൾ നേ​ടി. ഇ​ന്ന് ക​ളി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsKPLSports News
News Summary - KPL-Kollam Sai Center wins
Next Story