
കെ.പി.എല്‍: ആദ്യ ജയം കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ്
text_fieldsകൊച്ചി: കേരള പ്രീമിയര്‍ ലീഗില്‍ ആദ്യജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ് മത്സരത്തില്‍ ഗോള്‍ഡന്‍ ത്രെഡ്സ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് നിലവിലെ ചാമ്പ്യന്മാര് തോല്‍പ്പിച്ചത്. രണ്ടാം പകുതിയുടെ 55ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ നിഹാല്‍ സുധീഷാണ് വിജയഗോള്‍ നേടിയത്.
ബ്ലാസ്റ്റേഴ്സിനായി ബാറിന് കീഴില്‍ മികച്ച പ്രകടനം നടത്തിയ സച്ചിന് സുരേഷാണ് കളിയിലെ താരം. ഏപ്രില്‍ 17ന് നടക്കുന്ന നാലാം റൗണ്ട് മത്സരത്തില്‍ കോവളം എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിെൻറ എതിരാളികള്‍. തൃശൂരിൽ നടന്ന മത്സരത്തിൽ സാറ്റ് തിരൂർ എഫ്.സി കേരളയെ 4-0ത്തിന് തോൽപിച്ചു. അദീബ് ബഷീർ ഇരട്ട ഗോൾ നേടി.
