Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവയനാട്ടു പോരിൽ കേരള

വയനാട്ടു പോരിൽ കേരള

text_fields
bookmark_border
യു​നൈ​റ്റ​ഡ് എ​ഫ്.​സി
cancel
camera_alt

ഗോ​ൾ നേ​ടി​യ കേ​ര​ള യു​നൈ​റ്റ​ഡ് എ​ഫ്.​സി​ താരം ഒ​റോ​യു​ടെ ആ​ഹ്ലാ​ദം

ക​ൽ​പ​റ്റ: മ​ര​വ​യ​ൽ ജി​ല്ല സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ച്ച സ്കോ​ർ​ലൈ​ൻ കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ ആ​ദ്യ​പാ​ദ സെ​മി ഫൈ​ന​ലി​ൽ കേ​ര​ള യു​നൈ​റ്റ​ഡ് എ​ഫ്.​സി​ക്ക് ജ​യം. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നാ​ണ് ആ​തി​ഥേ​യ​രാ​യ വ​യ​നാ​ട് യു​നൈ​റ്റ​ഡ് എ​ഫ്.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നൈ​ജീ​രി​യ​ൻ താ​രം എ​സ​ക്കി​ൽ ഓ​റെ, പ്ര​തി​രോ​ധ​താ​രം മ​നോ​ജ്, വാ​ൻ​ലാ​ൽ സൗ​മ എ​ന്നി​വ​ർ സ്കോ​ർ ചെ​യ്തു. ര​ണ്ടാം പാ​ദ സെ​മി ബു​ധ​നാ​ഴ്ച ന​ട​ക്കും. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് ഗോ​കു​ലം കേ​ര​ള​യും കോ​വ​ളം എ​ഫ്.​സി​യും ത​മ്മി​ൽ ആ​ദ്യ പാ​ദ സെ​മി ഫൈ​ന​ൽ മ​ത്സ​രം അ​ര​ങ്ങേ​റും.

വ​യ​നാ​ടി​നെ​തി​രെ ആ​ദ്യ പ​കു​തി​യു​ടെ 13ാം മി​നി​റ്റി​ൽ നൈ​ജീ​രി​യ​ൻ താ​രം എ​സ​ക്കി​ൽ ഓ​റെ ത്രോ​യി​ൽ​നി​ന്ന് ല​ഭി​ച്ച പ​ന്ത് പോ​സ്റ്റി​ന്റെ ഇ​ട​തു മൂ​ല​യി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടാ​ണ് കേ​ര​ള യു​നൈ​റ്റ​ഡി​നെ മു​ന്നി​ലെ​ത്തി​ച്ച​ത്. പി​ന്നാ​ലെ വ​യ​നാ​ട് ഒ​പ്പ​മെ​ത്താ​ൻ നി​ര​ന്ത​ര ശ്ര​മ​ങ്ങ​ൾ ന​ട​ത്തി. എ​ന്നാ​ൽ, ഗോ​ളെ​ന്നു​റ​ച്ച മൂ​ന്നി​ല​ധി​കം അ​വ​സ​ര​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​രു​ടെ ഗോ​ൾ​കീ​പ്പ​ർ പ്ര​തീ​ഷ് ത​ട്ടി​യ​ക​റ്റി. ആ​ക്ര​മ​ണ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ഇ​രു​ടീ​മു​ക​ളും മു​ന്നേ​റ്റം ക​ടു​പ്പി​ച്ചെ​ങ്കി​ലും ആ​ദ്യ പ​കു​തി​യി​ൽ ഗോ​ളൊ​ഴി​ഞ്ഞു​നി​ന്നു.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്കം മു​ത​ൽ ഒ​പ്പ​മെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​യി​രു​ന്നു വ​യ​നാ​ട്. ആ​ക്ര​മ​ണ​ങ്ങ​ൾ ക​ന​പ്പി​ക്കു​ന്ന​തി​നി​ടെ ക​ളി​യു​ടെ 71ാം മി​നി​റ്റി​ൽ കേ​ര​ള യു​നൈ​റ്റ​ഡ് വീ​ണ്ടും ഞെ​ട്ടി​ച്ചു. ഫ്രീ​കി​ക്കി​ൽ​നി​ന്ന് ല​ഭി​ച്ച പ​ന്ത് പ്ര​തി​രോ​ധ​താ​രം മ​നോ​ജ് പോ​സ്റ്റി​ന്റെ വ​ല​തു​മൂ​ല​യി​ലേ​ക്ക് ഹെ​ഡ് ചെ​യ്തി​ടു​ക​യാ​യി​രു​ന്നു. ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷ​മാ​ണ് വാ​ൻ ലാ​ൽ വ​ന​ലൈ​സാ​മ (90+3) മൂ​ന്നാം ഗോ​ൾ നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala United FCKPL Football
News Summary - KPL football; Kerala United FC won in semi finals
Next Story