Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവളം എഫ്.സി താരമാവാം; ജൂനിയർ ടീമുകളിലേക്ക് ആറിന് സെലക്ഷൻ ട്രയൽസ്

text_fields
bookmark_border
കോവളം എഫ്.സി താരമാവാം; ജൂനിയർ ടീമുകളിലേക്ക് ആറിന് സെലക്ഷൻ ട്രയൽസ്
cancel

തിരുവനന്തപുരം: കോവളം എഫ്.സിയുടെ വിവിധ കാറ്റഗറിയിലുള്ള ജൂനിയർ ടീമുകളിലേക്ക് സെലക്ഷൻ ട്രയൽസ് നടത്തുന്നു. മേയ് ആറിന് രാവിലെ 7.30ന് തിരുവനന്തപുരം എം.വി.എച്ച്.എസ്.എസ് അരുമാനൂർ സ്കൂളിന് സമീപത്തെ കോവളം എഫ്.സി. സ്റ്റേഡിയത്തിലാണ് സെലക്ഷൻ ട്രയൽസ്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രൊഫഷണൽ പരിശീലനം മാത്രമല്ല, ഹോസ്റ്റൽ സൗകര്യവും ലഭിക്കും. കേരള അക്കാദമി ലീഗ്, യൂത്ത് തലത്തിലെ ലീഗുകൾ, സുബ്രദോ കപ്പ്, ഡെവലപ്മെന്‍റ് ലീഗ് തുടങ്ങിയ ടൂർണമെന്‍റുകളിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകും.

ഗ്രാസ്റൂട്ട് തലത്തിലും ജൂനിയർ തലത്തിലും കൂടുതൽ ശ്രദ്ധയും അവസരങ്ങളും നൽകുന്നതിന്‍റെ ഭാഗമായി സ്കോളർഷിപ്പ് നൽകുന്നുണ്ട്. സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുത്തവർക്ക് 70 ശതമാനം സ്കോളർഷിപ് ലഭിക്കും. ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തവർക്ക് 50 ശതമാനം സ്കോളർഷിപ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 8089 165 178, 8921 976 663, 9746 023 615. രജിസ്ട്രേഷൻ ഫീസ് 100 രൂപ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kovalam FC selection trials for junior teams
Next Story