Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകിങ്സ് കപ്പ്:...

കിങ്സ് കപ്പ്: മൂന്നാംസ്ഥാനത്തിനായി ഇന്ത്യ ഇന്ന് ലബനാനെതിരെ

text_fields
bookmark_border
Kings Cup
cancel
camera_alt

Representational Image

ചി​യാ​ങ് മാ​യ് (താ​യ്‌​ല​ൻ​ഡ്): സെ​മി ഫൈ​ന​ലി​ലെ ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​റാ​ഖി​നോ​ട് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ തോ​റ്റ ഇ​ന്ത്യ കി​ങ്സ് ക​പ്പി​ലെ മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള മ​ത്സ​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച ല​ബ​നാ​നെ നേ​രി​ടും. സെ​മി​ഫൈ​ന​ലി​ൽ അ​വ​സാ​ന പ​ത്തു​മി​നി​റ്റി​ൽ 2-2ന് ​സ​മ​നി​ല നേ​ടി​യ ഇ​റാ​ഖ്, പി​ന്നീ​ട് ഷൂ​ട്ടൗ​ട്ടി​ൽ 5-4ന് ​വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു. ക്യാ​പ്റ്റ​നും മു​ഖ്യ സ്‌​ട്രൈ​ക്ക​റു​മാ​യ സു​നി​ൽ ഛേത്രി​യു​ടെ അ​ഭാ​വ​ത്തി​ൽ​പോ​ലും ഇ​റാ​ഖി​നെ​തി​രെ ഇ​ന്ത്യ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. മ​ല​യാ​ളി​താ​രം സ​ഹ​ൽ അ​ബ്ദു​സ്സ​മ​ദി​ന്റെ ഉ​ജ്ജ്വ​ല പാ​സി​നു​ശേ​ഷം മ​ഹേ​ഷ് നൗ​റെം നേ​ടി​യ ഇ​ന്ത്യ​യു​ടെ ആ​ദ്യ ഗോ​ൾ ലോ​കോ​ത്ത​ര പ്ര​ക​ട​ന​മാ​യി​രു​ന്നു.

ല​ബ​നാ​നു​മാ​യി ഈ ​വ​ർ​ഷം മൂ​ന്നു​ത​വ​ണ ഏ​റ്റു​മു​ട്ടി​യ​തി​ൽ ര​ണ്ടു​ത​വ​ണ ഇ​ന്ത്യ ജ​യി​ച്ചി​രു​ന്നു. സാ​ഫ് ക​പ്പ് സെ​മി​യി​ൽ ഷൂ​ട്ടൗ​ട്ടി​ലാ​യി​രു​ന്നു ഇ​ന്ത്യ​ൻ ജ​യം. ജൂ​ണി​ൽ ന​ട​ന്ന ഇ​ന്റ​ർ​കോ​ണ്ടി​നെ​ന്റ​ൽ ക​പ്പി​ൽ ലീ​ഗ് ഘ​ട്ട​ത്തി​ൽ 0-0ന് ​സ​മ​നി​ല വ​ഴ​ങ്ങി​യ ഇ​ന്ത്യ ഫൈ​ന​ലി​ൽ ല​ബ​നാ​നെ 2-0ന് ​തോ​ൽ​പി​ച്ചു. ലോ​ക റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ 99ാം സ്ഥാ​ന​ത്തും ല​ബ​നാ​ൻ 100ാം സ്ഥാ​ന​ത്തു​മാ​ണ്. ഫൈ​ന​ലി​ൽ ഇ​ന്ന് താ​യ്‌​ല​ൻ​ഡ് ഇ​റാ​ഖി​നെ നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThailandFoot BallLebanonKing's Cup
News Summary - King's Cup: India vs Lebanon today for third place
Next Story