Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകി​ങ്സ് ക​പ്പി​ന്...

കി​ങ്സ് ക​പ്പി​ന് ഛേത്രി​യി​ല്ല; ടീ​മി​ൽ മൂ​ന്ന് മ​ല​യാ​ളി​ക​ൾ

text_fields
bookmark_border
കി​ങ്സ് ക​പ്പി​ന് ഛേത്രി​യി​ല്ല; ടീ​മി​ൽ മൂ​ന്ന് മ​ല​യാ​ളി​ക​ൾ
cancel

ന്യൂ​ഡ​ല്‍ഹി: കി​ങ്‌​സ് ക​പ്പ് ഫു​ട്ബാ​ളി​നു​ള്ള 23 അം​ഗ ഇ​ന്ത്യ​ന്‍ സം​ഘ​ത്തെ പ്ര​ഖ്യാ​പി​ച്ചു. പ​രി​ശീ​ല​ക​ന്‍ ഇ​ഗോ​ര്‍ സ്റ്റി​മാ​ച് പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ൽ ക്യാ​പ്റ്റ​ന്‍ സു​നി​ല്‍ ഛേത്രി​യു​ടെ പേ​രി​ല്ല. പ​ത്നി സോ​നം ഭ​ട്ടാ​ചാ​ര്യ ഗ​ർ​ഭി​ണി​യാ​യ​തി​നാ​ലാ​ണ് താ​രം അ​വ​ധി​യെ​ടു​ക്കു​ന്ന​ത്. മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ആ​ഷി​ഖ് കു​രു​ണി​യ​ന്‍, സ​ഹ​ല്‍ അ​ബ്ദു​ൽ സ​മ​ദ്, കെ.​പി. രാ​ഹു​ല്‍ എ​ന്നി​വ​ര്‍ ടീ​മി​ല്‍ ഇ​ടം​നേ​ടി​യി​ട്ടു​ണ്ട്. മ​ന്‍വീ​ര്‍ സി​ങ്, റ​ഹീം അ​ലി, രാ​ഹു​ല്‍ എ​ന്നി​വ​രാ​കും മു​ന്നേ​റ്റ നി​ര​യി​ല്‍.

താ​യ്‌​ല​ന്‍ഡി​ലെ ചി​യാ​ങ് മാ​യി​ല്‍ സെ​പ്റ്റം​ബ​ര്‍ ഏ​ഴു മു​ത​ല്‍ 10 വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. ഫി​ഫ റാ​ങ്കി​ങ് അ​നു​സ​രി​ച്ച് ഇ​ന്ത്യ, ഇ​റാ​ഖ്, ലെ​ബ​ന​ന്‍ ടീ​മു​ക​ളും ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ല്‍ താ​യ്‌​ല​ന്‍ഡും പ​ങ്കെ​ടു​ക്കും. ഏ​ഴി​ന് ആ​ദ്യ സെ​മി​ഫൈ​ന​ലി​ൽ ഇ​ന്ത്യ ഇ​റാ​ഖി​നെ​യും ര​ണ്ടാം സെ​മി​യി​ല്‍ താ​യ്‌​ല​ന്‍ഡ് ലെ​ബ​നാ​നെ​യും നേ​രി​ടും.

ഇ​ന്ത്യ​ന്‍ ടീം: ​ഗോ​ള്‍കീ​പ്പ​ര്‍മാ​ര്‍- ഗു​ര്‍പ്രീ​ത് സി​ങ് സ​ന്ധു, അ​മ​രീ​ന്ദ​ര്‍ സി​ങ്, ഗു​ര്‍മീ​ത് സി​ങ്, പ്ര​തി​രോ​ധം ആ​ശി​ഷ് റാ​യ്, നി​ഖി​ല്‍ പൂ​ജാ​രി, സ​ന്ദേ​ശ് ജി​ങ്കാ​ന്‍, അ​ന്‍വ​ര്‍ അ​ലി, മെ​ഹ്താ​ബ് സി​ങ്, ലാ​ല്‍ചു​ങ്നും​ഗ, ആ​കാ​ശ് മി​ശ്ര, സു​ഭാ​ശി​ഷ് ബോ​സ്, മ​ധ്യ​നി​ര- ജീ​ക്സ​ണ്‍ സി​ങ്, സു​രേ​ഷ് സി​ങ് വാ​ങ്ജാം, ബ്ര​ന്‍ഡ​ന്‍ ഫെ​ര്‍ണാ​ണ്ട​സ്, സ​ഹ​ല്‍ അ​ബ്ദു​ൽ സ​മ​ദ്, അ​നി​രു​ദ്ധ് ഥാ​പ്പ, രോ​ഹി​ത് കു​മാ​ര്‍, ആ​ഷി​ഖ് കു​രു​ണി​യ​ന്‍, നെ​റോം മ​ഹേ​ഷ് സി​ങ്, ലാ​ലി​യ​ന്‍സു​വാ​ല ചാ​ങ്തെ, മു​ന്നേ​റ്റം: മ​ന്‍വീ​ര്‍ സി​ങ്, റ​ഹീം അ​ലി, കെ.​പി. രാ​ഹു​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sunil ChhetriKings Cup 2023
News Summary - King's Cup 2023: No Sunil Chhetri in Indian football team
Next Story