Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസന്തോഷ്​ ട്രോഫിക്ക്​...

സന്തോഷ്​ ട്രോഫിക്ക്​ ഇന്ന് കൊച്ചിയിൽ​ കിക്കോഫ്​; ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം ല​ക്ഷ​ദ്വീ​പി​നെതിരെ

text_fields
bookmark_border
kerala santhosh trophy team
cancel
camera_alt

കേ​ര​ള സ​ന്തോ​ഷ്​ ട്രോ​ഫി ടീം ​കോ​ച്ചി​നൊ​പ്പം

കൊ​ച്ചി: സ​ന്തോ​ഷ് ട്രോ​ഫി ദ​ക്ഷി​ണ​മേ​ഖ​ല യോ​ഗ്യ​ത റൗ​ണ്ടി​െൻറ ബി ​ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ള്‍ക്ക്​ ബു​ധ​നാ​ഴ്​​ച കൊ​ച്ചി​യി​ൽ തു​ട​ക്കം. ക​ലൂ​ർ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു അ​ന്താ​രാ​ഷ്​​ട്ര സ്​​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം ല​ക്ഷ​ദ്വീ​പി​നെ നേ​രി​ടും. രാ​വി​ലെ 9.30നാ​ണ് കി​ക്കോ​ഫ്. വൈ​കീ​ട്ട് മൂ​ന്നി​ന് പു​തു​ച്ചേ​രി -അ​ന്ത​മാ​ന്‍ നി​കോ​ബ​ര്‍ മ​ത്സ​രം ന​ട​ക്കും. കോ​വി​ഡ്​ ബ​യോ കു​മി​ള​യി​ൽ ഉ​ൾ​പ്പെ​ട്ട്​ കാ​ണി​ക​ൾ​ക്ക്​ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക്​ പ്ര​വേ​ശ​ന​മി​ല്ല.

പ​രി​ച​യ​സ​മ്പ​ന്ന​രും യു​വ​താ​ര​ങ്ങ​ളും ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് കേ​ര​ള ടീം. ​മ​ധ്യ​നി​ര താ​രം ജി​ജോ ജോ​സ​ഫാ​ണ് നാ​യ​ക​ന്‍. ജി​ജോ​ക്ക്​ പു​റ​മെ ആ​റ് താ​ര​ങ്ങ​ള്‍ മു​മ്പ് സ​ന്തോ​ഷ് ട്രോ​ഫി ക​ളി​ച്ച​വ​രാ​ണ്. ര​ണ്ടാം ത​വ​ണ​യും ബി​നോ ജോ​ര്‍ജാ​ണ്​ ടീ​മി​െൻറ പ​രി​ശീ​ല​ക​ൻ.

മൂ​ന്നി​ന് അ​ന്ത​മാ​ന്‍, അ​ഞ്ചി​ന് പു​തു​ച്ചേ​രി എ​ന്നി​ങ്ങ​നെ​യാ​ണ് കേ​ര​ള​ത്തി​െൻറ മ​റ്റ്​ മ​ത്സ​ര​ങ്ങ​ള്‍. ഗ്രൂ​പ് വി​ജ​യി​ക​ള്‍ ജ​നു​വ​രി​യി​ല്‍ കോ​ഴി​ക്കോ​ടും മ​ഞ്ചേ​രി​യി​ലു​മാ​യി ന​ട​ക്കു​ന്ന ഫൈ​ന​ല്‍ റൗ​ണ്ടി​ന് യോ​ഗ്യ​ത നേ​ടും. 2017ലാ​ണ് കേ​ര​ളം ഏ​റ്റ​വു​മൊ​ടു​വി​ല്‍ സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടം നേ​ടി​യ​ത്. 2018ല്‍ ​കേ​ര​ളം യോ​ഗ്യ​ത​റൗ​ണ്ട് ക​ട​ന്നെ​ങ്കി​ലും കോ​വി​ഡ് ലോ​ക്​​ഡൗ​ണ്‍ കാ​ര​ണം ഫൈ​ന​ല്‍ റൗ​ണ്ട് ന​ട​ന്നി​രു​ന്നി​ല്ല. ഉ​റ​ങ്ങി​ക്കി​ട​ന്ന ക​ലൂ​ർ സ്​​റ്റേ​ഡി​യ​ത്തി​ന്​ ല​ഭി​ച്ച അ​പ്ര​തീ​ക്ഷി​ത ഉ​ണ​ർ​വാ​ണ്​ സ​ന്തോ​ഷ്​ ട്രോ​ഫി സൗ​ത്ത്​ സോ​ൺ ക്വാ​ളി​ഫൈ​യി​ങ്​ മ​ത്സ​ര​ങ്ങ​ൾ.

കേ​ര​ള ടീം: ​വി. മി​ഥു​ൻ, എ​സ്. ഹ​ജ്​​മ​ൽ (ഗോ​ൾ കീ​പ്പ​ർ​മാ​ർ), ജി. ​സ​ഞ്​​ജു, മു​ഹ​മ്മ​ദ്​ ആ​സി​ഫ്, വി​ബി​ൻ തോ​മ​സ്, അ​ജ​യ്​ അ​ല​ക്​​സ്, എ.​പി. മു​ഹ​മ്മ​ദ്​ സ​ഹീ​ഫ്, പി.​ടി. മു​ഹ​മ്മ​ദ്​ ബാ​സി​ത്​ (ഡി​ഫ​ൻ​ഡ​ർ​മാ​ർ), കെ. ​മു​ഹ​മ്മ​ദ്​ റാ​ഷി​ദ്, ക്യാ​പ്​​റ്റ​ൻ ജി​ജോ ജോ​സ​ഫ്, അ​ർ​ജു​ൻ ജ​യ​രാ​ജ്, പി. ​അ​ഖി​ൽ, കെ. ​സ​ൽ​മാ​ൻ, എം. ​ആ​ദ​ർ​ശ്, വി. ​ബു​ജൈ​ർ, പി.​എ​ൻ. നൗ​ഫ​ൽ, നി​ജോ ഗി​ൽ​ബ​ർ​ട്ട്, എ​ൻ.​എ​സ്. ഷി​ഗി​ൽ (മി​ഡ്​ ഫീ​ൽ​ഡ​ർ​മാ​ർ), ടി.​കെ. ജെ​സി​ൻ, എ​സ്. രാ​ജേ​ഷ്, മു​ഹ​മ്മ​ദ്​ സ​ഫ്​​നാ​ദ്, മു​ഹ​മ്മ​ദ്​ അ​ജ്​​സ​ൽ (ഫോ​ർ​വേ​ഡ​ർ​മാ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Santosh TrophyKochiLakshadweepKerala News
News Summary - Kickoff for Santosh Trophy in Kochi today; Kerala facing Lakshadweep In the first match
Next Story