Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒരു കളിയേ ആയിട്ടുള്ളൂ;...

ഒരു കളിയേ ആയിട്ടുള്ളൂ; സഹൽ മികവ്​ തെളിയിക്കും - ബ്ലാസ്​റ്റേഴ്​സ്​ കോച്ച്​

text_fields
bookmark_border
ഒരു കളിയേ ആയിട്ടുള്ളൂ; സഹൽ മികവ്​ തെളിയിക്കും - ബ്ലാസ്​റ്റേഴ്​സ്​ കോച്ച്​
cancel

കൊച്ചി: ''സഹൽ അബ്​ദുൽ സമദ്​ മികച്ച കളിക്കാരനാണ്​. അവനുവേണ്ടി നല്ല കളിസാഹചര്യങ്ങൾ ഒരുക്കണം. ആദ്യത്തെ മാച്ച്​ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതിൽ അവൻ മികച്ച കളിയാണ്​ പുറത്തെടുത്തത്​. ഗോളടിക്കാനുള്ള രണ്ട്​ അവസരം ലഭിച്ചത്​​ നേരിയ വ്യത്യാസത്തിൽ നഷ്​ടമായി. അവ​െൻറ കളിയിൽ ഞങ്ങൾക്ക്​ സന്തോഷമുണ്ട്​'' -​വ്യാഴാഴ്​ച നോർത്ത്​ ഈസ്​റ്റ്​ യുനൈറ്റഡുമായുള്ള കളിക്ക്​ മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിൽ കേരള ബ്ലാസ്​റ്റേഴ്​സ്​ കോച്ച്​ കിബു വികുന പറഞ്ഞു.

എ.ടി.കെ മോഹൻ ബഗാനുമായി നടന്ന ആദ്യകളിയിൽ മികച്ച ഗോൾ അവസരം ലഭിച്ചിട്ടും മുതലാക്കാതെ പോയ സഹലിനെതിരെ ഉയർന്ന വിമർശനങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കളിമികവും ശക്തവുമായ ടീമിനെയാണ്​ തങ്ങൾ രൂപപ്പെടുത്തുന്നത്​. നിലവി​െല കളിക്കാരിൽ ശ്രദ്ധ കേ​ന്ദ്രീകരിക്കുകയാണ്​. കഴിഞ്ഞ കാലത്തെ കളിക്കാരെക്കുറിച്ച്​ ഇപ്പോൾ ചിന്തിക്കുന്നതിൽ അർഥമില്ലെന്നും കോച്ച്​ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersSahal Abdul SamadIsl 2020-21kibu vicuna
News Summary - kibu vicuna about Sahal Abdul Samad
Next Story