Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകേ​ര​ള വ​നി​ത ലീ​ഗ്...

കേ​ര​ള വ​നി​ത ലീ​ഗ് ഫു​ട്‌​ബാ​ള്‍; പൂവാറിനെ പറത്തിവിട്ട്​ ഗോകുലം

text_fields
bookmark_border
കേ​ര​ള വ​നി​ത ലീ​ഗ് ഫു​ട്‌​ബാ​ള്‍; പൂവാറിനെ പറത്തിവിട്ട്​ ഗോകുലം
cancel
camera_alt

കോ​ഴി​ക്കോ​ട് ഇ.​എം.​എ​സ് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന കേ​ര​ള വ​നി​ത പ്രീ​മി​യ​ർ ഫു​ട്ബാ​ൾ ലീ​ഗി​ൽ പൂ​വാ​ർ എ​സ്.​ബി ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​ക്കെ​തി​രെ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​യു​ടെ ആ​ർ. അ​ഭി​രാ​മി ഗോ​ൾ നേ​ടു​ന്നു. മ​ത്സ​ര​ത്തി​ൽ അ​ഭി​രാ​മി അ​ഞ്ച് ഗോ​ൾ നേ​ടി -പി. ​അ​ഭി​ജി​ത്ത്

കോ​ഴി​ക്കോ​ട്: കേ​ര​ള വ​നി​ത ലീ​ഗ് ഫു​ട്‌​ബാ​ള്‍ മ​ത്സ​ര​ത്തി​ല്‍ ഏ​ക​പ​ക്ഷീ​യ​മാ​യ 21 ഗോ​ളു​ക​ള്‍ക്ക് ഗോ​കു​ലം കേ​ര​ള എ​ഫ്‌.​സി, എ​സ്.​ബി.​എ​ഫ്.​എ പൂ​വാ​റി​നെ ത​റ​പ​റ്റി​ച്ചു. കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ന്‍ ഇ.​എം.​എ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ഞാ​യ​റാ​ഴ്ച 11, 15, 19, 40, 45+5 മി​നി​റ്റു​ക​ളി​ലാ​യി 10ാം ന​മ്പ​ര്‍ അ​ഭി​രാ​മി ഗോ​കു​ല​ത്തി​നു​വേ​ണ്ടി അ​ഞ്ചു ഗോ​ളു​ക​ള്‍ നേ​ടി. 8, 24, 29, 33 മി​നി​റ്റു​ക​ളി​ലാ​യി വി​വി​യ​ന്‍ കൊ​നേ​ഡു അ​ഡ്‌​ജെ നാ​ലു ഗോ​ളു​ക​ളും 13, 51, 67 മി​നി​റ്റു​ക​ളി​ല്‍ സോ​ണി​യ മൂ​ന്നു ഗോ​ളു​ക​ളും 38, 43 മി​നി​റ്റി​ല്‍ സ​ന്ധ്യ​യും 48, 90 മി​നി​റ്റു​ക​ളി​ല്‍ മാ​ള​വി​ക​യും 50, 75 മി​നി​റ്റു​ക​ളി​ല്‍ ബ​ര്‍ത്ത​യും ര​ണ്ടു ഗോ​ളു​ക​ള്‍ വീ​ത​വും അ​ടി​ച്ചു. 60ാം മി​നി​റ്റി​ല്‍ മ​ഞ്ചു ഭാ​യി​യും 76ാം മി​നി​റ്റി​ൽ ഫെ​മി​ന​രാ​ജും 89ാം മി​നി​റ്റി​ൽ അ​മ​യ ഗി​രീ​ഷും ഓ​രോ ഗോ​ളും നേ​ടി.

പൂ​വാ​റി​ന്റെ ദു​ര്‍ബ​ല​മാ​യ പ്ര​തി​രോ​ധ​നി​ര​യെ ത​ക​ര്‍ത്ത് ഗോ​കു​ല​ത്തി​ന്റെ പ​ട​യോ​ട്ട​മാ​യി​രു​ന്നു മ​ത്സ​ര​ത്തി​ലു​ട​നീ​ളം. കി​ട്ടി​യ ര​ണ്ടു പെ​നാ​ൽ​റ്റി കി​ക്കു​ക​ളും ഗോ​കു​ലം ഗോ​ളാ​ക്കി മാ​റ്റി. മ​ത്സ​ര​ത്തി​ന്റെ അ​വ​സാ​ന നി​മി​ഷ​ത്തി​ല്‍ ഗോ​കു​ല​ത്തി​ന്റെ 18ാം ന​മ്പ​ര്‍ ബ​ര്‍ത്ത ചു​വ​പ്പു​കാ​ര്‍ഡ് കി​ട്ടി പു​റ​ത്താ​യി. ബു​ധ​നാ​ഴ്ച​യാ​ണ് അ​ടു​ത്ത മ​ത്സ​രം. അ​ന്ന് ഗോ​കു​ലം കേ​ര​ള എ​ഫ്‌.​സി​യും ലൂ​ക്ക എ​സ്.​സി​യും ഏ​റ്റു​മു​ട്ടും.

കുതിപ്പ് തുടർന്ന് ബ്ലാസ്‌റ്റേഴ്‌സ്‌

കൊ​ച്ചി: കേ​ര​ള വ​നി​ത ഫു​ട്‌​ബാ​ൾ ലീ​ഗി​ൽ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ്‌ എ​ഫ്‌.​സി കു​തി​ക്കു​ന്നു. ക​രു​ത്ത​രാ​യ ബാ​സ്‌​കോ എ​ഫ്‌.​സി​യെ 3 -2ന്‌ ​തോ​ൽ​പ്പി​ച്ചു. ഇ​തോ​ടെ ഏ​ഴ്‌ ക​ളി​യി​ൽ ആ​റ്‌ ജ​യ​മാ​യി ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‌. ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‌ വേ​ണ്ടി ആ​ര്യ​ശ്രീ, മാ​ള​വി​ക, മു​സ്‌​കാ​ൻ എ​ന്നി​വ​ർ ഗോ​ൾ നേ​ടി. ബാ​സ്‌​കോ​യു​ടെ ര​ണ്ടു​ഗോ​ളും നേ​ടി​യ​ത്​ ലൂ​സി​യാ​ണ്. ഒ​ക്‌​ടോ​ബ​ർ ര​ണ്ടി​ന്‌ ലൂ​ക്കാ എ​സ്‌.​സി​യു​മാ​യി​ട്ടാ​ണ്‌ ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്റെ അ​ടു​ത്ത മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Footballgokulam fcKerala Womens League
News Summary - Kerala Women's League Football; Gokulam vs Poovar
Next Story