കേരള വനിത ലീഗ്: ഡോൺബോസ്കോക്ക് ജയം
text_fieldsസ്കോർ ലൈൻ കേരള വനിത ലീഗ് ഫുട്ബാൾ മത്സരത്തിൽ ഡോൺ ബോസ്കോ എഫ്.എയും കടത്തനാട് രാജ എഫ്.എയും ഏറ്റുമുട്ടുന്നു ചിത്രം -ജോൺസൺ വി. ചിറയത്ത്
തൃശൂർ: സ്കോർലൈൻ കേരള വനിത ലീഗ് മത്സരത്തിൽ ഡോൺ ബോസ്കോ ഫുട്ബാൾ അക്കാദമി കടത്തനാട്ട് രാജ ഫുട്ബാൾ അക്കാദമിയെ തോൽപിച്ചു. തൃശൂർ കോർപറേഷൻ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 6-1നാണ് തകർപ്പൻ ജയം കരസ്ഥമാക്കിയത്. ആദ്യ പകുതിയിൽ നാലു ഗോളും രണ്ടാം പകുതിയിൽ മൂന്ന് ഗോളും പിറന്നു.
കളിയിൽ ആദ്യാവസാനം ഡോൺബോസ്കോ മികച്ച പ്രകടനം കാഴ്ചവെച്ചു. ഡോൺബോസ്കോയുടെ മേഘ്ന മൂന്ന് ഗോളടിച്ച് കളിയുടെ താരമായി. കടത്തനാട്ട് രാജക്ക് വേണ്ടി അശ്വതി ഏക ഗോൾ നേടി. ബുധനാഴ്ച വൈകീട്ട് ആറിന് ഗോകുലം കേരള ട്രാവൻകൂർ റോയൽസ് എഫ്.സിയുമായി ഏറ്റുമുട്ടും.

