സൂപ്പർ ലീഗ് കേരള; പന്തുരുളാൻ മണിക്കൂറുകൾ ബാക്കി
text_fieldsപ്രതീകാത്മക ചിത്രം
കോഴിക്കോട്: ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികളുടെയും യുവ താരങ്ങളുടെയും പ്രതീക്ഷകള്‍ക്ക് നിറമേകുന്ന സൂപ്പർ ലീഗ് കേരള രണ്ടാം പതിപ്പിന് നഗരത്തിൽ ആരവമുയരാൻ ഇനി മണിക്കൂറുകൾ മാത്രം. യുവ ഫുട്ബാള്‍ താരങ്ങള്‍ക്ക് പ്രഫഷനല്‍ വേദി നല്‍കുക, മികച്ച രീതിയില്‍ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഫുട്ബാളിനെ അടിമുടി മാറ്റിയ പ്രഫഷനൽ ലീഗായ സൂപ്പർ ലീഗ് കേരള പിറവികൊണ്ടത്.
കഴിഞ്ഞ സീസണിലെ സെമിയും ഫൈനലും കാഴ്ചക്കാരുടെ സമീപകാല റെക്കോഡ് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് രണ്ടാം പതിപ്പിന്റെ കളിയും സംഘാടനവും മുന്നോട്ടുപോകുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സിയും റണ്ണേഴ്സായ ഫോഴ്സ കൊച്ചിയും എതിരിടുന്ന ആദ്യ മത്സരം ഒക്ടോബർ രണ്ടിന് രാത്രി ഏഴരക്ക് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. കാലിക്കറ്റ് എഫ്.സിക്കു പുറമെ ഫോഴ്സ കൊച്ചി, കണ്ണൂർ വാരിയേഴ്സ്, മലപ്പുറം എഫ്.സി, തൃശൂർ മാജിക് എഫ്.സി, തിരുവനന്തപുരം കൊമ്പൻസ് എന്നിവരാണ് ഇത്തവണയും മാറ്റുരക്കുക.
ലീഗിൽ ഫൈനലടക്കം 33 മത്സരങ്ങളാണുള്ളത്. ആദ്യ സീസണിൽ മൂന്നു ലക്ഷത്തോളം കാണികൾ എത്തിയതാണ് കണക്ക്. ഫുട്ബാളിനെ ഭ്രാന്തമായി കാണുന്ന കോഴിക്കോട്ടെ ആദ്യ പതിപ്പിന്റെ സെമിക്കും ഫൈനലിനും മാത്രം 64,739 പേരാണ് എത്തിയത്. കഴിഞ്ഞ തവണ കോഴിക്കോടിന് പുറമെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം, തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയം എന്നിവിടങ്ങളിലായിരുന്നു മാച്ചുകൾ നടന്നത്. ഇത്തവണ കണ്ണൂരും തൃശൂരും വേദികളുണ്ട്. ലോകോത്തര നിലവാരം ലീഗിലേക്ക് കൊണ്ടുവരാന്‍ രൂപകല്പന ചെയ്ത ഫിഫയുടെ അംഗീകൃത പന്തായ സാഹോയുടെ അനാച്ഛാദനം ദുബൈയിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. സ്പോര്‍ട്സ് ഡോട്ട് കോം ആണ് ഔദ്യോഗിക ഡിജിറ്റല്‍ പങ്കാളി.
സ്റ്റേഡിയങ്ങൾ
- കാലിക്കറ്റ് എഫ്.സി-കോർപറേഷൻ സ്റ്റേഡിയം
- ഫോഴ്സ കൊച്ചി-ജവഹർലാൽ നെഹ്റു സ്റ്റേഡിയം
- കണ്ണൂർ വാരിയേഴ്സ്-ജവഹർ മുനിസിപ്പൽ സ്റ്റേഡിയം
- മലപ്പുറം എഫ്.സി-എം.ഡി.എസ്.സി സ്റ്റേഡിയം
- തിരുവനന്തപുരം കൊമ്പൻസ്-ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം
- തൃശൂർ മാജിക്-ടി.എം.സി സ്റ്റേഡിയം
ഫോഴ്സ കൊച്ചി എഫ്.സി
- മുഖ്യ പരിശീലകൻ: മിക്കെൽ ലാഡോ പ്ലാന
- പ്രധാന താരങ്ങൾ: മൈക്കൽ സൂസൈരാജ്
- നിജോ ഗിൽബർട്ട്
- റഫീഖ് അലി സർദാർ (ജി.കെ)
- റാഷിദ് ഐത് അറ്റ്മാനെ
കാലിക്കറ്റ് എഫ്.സി
- മുഖ്യ പരിശീലകൻ: എവർ അഡ്രിയാനോ
- ഡെമാൽഡെ
- പ്രധാന താരങ്ങൾ: കെ. പ്രശാന്ത്
- സിമെലിൻ ഡോംഗൽ
- സെബാസ്റ്റ്യൻ റിങ്കൺ ലുക്കുമി
- റിച്ചാർഡ് ഒസെ അഗ്യേമാങ്
- അജയ് അലക്സ്
- എം. മനോജ്
ടി.വി.എം കൊമ്പൻസ് എഫ്.സി
- മുഖ്യ പരിശീലകൻ: ജെയിംസ് എം.സി അലൂൺ
- പ്രധാന താരങ്ങൾ: അന്റമർ ബിസ് പോ ഇവൻഗാലിസറ്റ
- പാട്രിക് സിൽവ മോട
- സൽമാൻ രഞ്ജൻ സിങ്
മലപ്പുറം എഫ്.സി
- മുഖ്യ പരിശീലകൻ: മിഗ്വൽ കോറൽ
- പ്രധാന താരങ്ങൾ: ജോൺ കെന്നഡി
- റോയ് കൃഷ്ണ
- കൊമ്രോൺ തുർസു നോവ്
- പി.എ. അഭിജിത്ത്
- റിഷാദ് ഗഫൂർ
- ഗനി നിഗം
- മുഹമ്മദ് ഇർഷാദ്
കണ്ണൂർ എഫ്.സി
- മുഖ്യ പരിശീലകൻ: മാന്വൽ സഞ്ജസ് മുറിയാസ്
- പ്രധാന താരങ്ങൾ: എർനെസ്റ്റിൻ ലവ്സംബ
- നിദാൽ സയ്ദ്
- അസിയർ ഗോമസ്
- അഡ്രിയൻ സാർഡിനീറോ
- വി. മിഥുൻ
തൃശൂർ എഫ്.സി
- മുഖ്യ പരിശീലകൻ: ആൻഡ്രേ ചെർണിഷോവ്
- പ്രധാന താരങ്ങൾ: മെയിൽസൺ അൽവസ്
- ലെന്നി റോഡ്രിഗസ്
- സുമിത്ത് രാതി
ഫിക്സ്ചർ
- ഒക്ടോബർ - 2 രാത്രി 7.30 - ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയം, കോഴിക്കോട് - കാലിക്കറ്റ് എഫ്.സി x ഫോഴ്സ കൊച്ചി -
- ഒക്ടോബർ -3 രാത്രി 7.30 പയ്യനാട് സ്റ്റേഡിയം, മലപ്പുറം - മലപ്പുറം എഫ്.സി x തൃശൂർ മാജിക് എഫ്.സി
- ഒക്ടോബർ 5 രാത്രി 7.30, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം തിരുവനന്തപുരം - കൊമ്പൻ എഫ്.സി x കണ്ണൂർ വാരിയേഴ്സ്
- ഒക്ടോബർ 10 രാത്രി 7.30, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, തിരുവനന്തപുരം - കൊമ്പൻ എഫ്.സി x ഫോഴ്സ കൊച്ചി
- ഒക്ടോബർ 11 രാത്രി 7.30, ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയം, കോഴിക്കോട് - കാലിക്കറ്റ് എഫ്.സി x തൃശൂർ മാജിക് എഫ്.സി
- ഒക്ടോബർ -12 രാത്രി 7.30, പയ്യനാട് സ്റ്റേഡിയം, മലപ്പുറം - മലപ്പുറം എഫ്.സി x കണ്ണൂർ വാരിയേഴ്സ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

