Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസം​സ്ഥാ​ന സീനിയർ...

സം​സ്ഥാ​ന സീനിയർ ഫുട്​ബാൾ കിരീടം കോഴിക്കോടിന്​

text_fields
bookmark_border
സം​സ്ഥാ​ന സീനിയർ ഫുട്​ബാൾ കിരീടം കോഴിക്കോടിന്​
cancel
camera_alt

തൃ​ശൂ​രി​നെ തോ​ൽ​പി​ച്ച് സം​സ്ഥാ​ന സീ​നി​യ​ർ ഫു​ട്​​ബാ​ൾ കി​രീ​ടം നേ​ടി​യ കോ​ഴി​ക്കോ​ട് ടീം ​അം​ഗ​ങ്ങ​ൾ ഷൂ​ട്ടൗ​ട്ടി​ൽ മൂ​ന്ന് സേ​വു​ക​ളു​മാ​യി ഹീ​റോ​യാ​യ ഗോ​ൾ​കീ​പ്പ​ർ മു​ഹ​മ്മ​ദ് ഫാ​യി​സി​നെ എ​ടു​ത്തു​യ​ർ​ത്തു​ന്നു   -പി. ​അ​ഭി​ജി​ത്ത്

കൊ​ച്ചി: സം​സ്ഥാ​ന സീ​നി​യ​ർ അ​ന്ത​ർ ജി​ല്ല ഫു​ട്​​ബാ​ൾ കി​രീ​ടം കോ​ഴി​ക്കോ​ടി​ന്​. ഷൂ​ട്ടൗ​ട്ടി​ൽ തൃ​ശൂ​രി​നെ 4-2ന്​ തോൽപിച്ചാ​ണ്​ കോ​ഴി​ക്കോ​ട്​ ജേതാക്കളായത്.

പോ​സ്​​റ്റി​ന്​ കീ​ഴി​ൽ മു​ഹ​മ്മ​ദ്​ ഫാ​യി​സി​െൻറ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ്​ കോ​ഴി​ക്കോ​ടി​ന്​ തു​ണ​യാ​യ​ത്. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ്​ കോ​ള​ജ്​ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നിശ്ചിതസമയത്ത്​ ഇ​രു​ടീ​മു​ക​ളും 1-1ന്​ തുല്യതയിലായിരുന്നു. തൃ​ശൂ​രി​നാ​യി പി. ​മു​ഹ​മ്മ​ദ്​ ഷാ​ഫി​യും കോ​ഴി​ക്കോ​ടി​നാ​യി മു​ഹ​മ്മ​ദ്​ സ​നീ​ഷും ഗോ​ളു​ക​ൾ നേ​ടി.

ഷൂ​ട്ടൗ​ട്ടി​ൽ കോ​ഴി​ക്കോ​ടി​െൻറ ഗോ​ളി മു​ഹ​മ്മ​ദ്​ ഫാ​യി​സ് ന​ട​ത്തി​യ​ മൂ​ന്നു സേ​വു​ക​ളാ​ണ്​ നി​ർ​ണാ​യ​ക​മാ​യ​ത്. കോ​ഴി​ക്കോ​ടി​നാ​യി മു​ഹ​മ്മ​ദ്​ സ​നീ​ഷ്, എം.​എ. സു​ഹൈ​ൽ, അ​ബ്​​ദു​ൽ സ​മീ​ഹ്, പി. ​അ​ഭി​ജി​ത്​ എ​ന്നി​വ​ർ ല​ക്ഷ്യം ക​ണ്ട​പ്പോ​ൾ തൃ​​ശൂ​രി​നായി പി. ​മു​ഹ​മ്മ​ദ്​ ഷാ​ഫി​ക്കും കെ.​എം. റി​ജാ​സി​നും മാ​ത്ര​മേ ഗോ​ൾ നേ​ടാ​നാ​യു​ള്ളൂ.

ലൂ​സേ​ഴ്​​സ്​ ഫൈ​ന​ലി​ൽ ക​ണ്ണൂ​രി​നെ 1-0ത്തിന്​ തോ​ൽ​പി​ച്ച്​ മ​ല​പ്പു​റം ജേ​താ​ക്ക​ളാ​യി. ന​ന്ദു കൃ​ഷ്​​ണ​ ഗോ​ൾ നേ​ടി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:state senior footballkerala senior footballkozhikode News
News Summary - kerala senior football championship for kozhikode
Next Story